Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരാധകരെയും വിമർശകരെയും ഞെട്ടിക്കാനായി ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ വീണ്ടുമെത്തുന്നു. ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിൽ സിക്സ് പാക്ക് ബോഡിയുമായി എത്തിയ ഷാരൂഖ് തൻറെ പുതിയ ചിത്രത്തിൽ 8പാക്ക് ബോഡിയുമായാണ് എത്തുന്നത്.ഫറാഖാൻ സംവിധാനം ചെയ്യുന്ന ‘ഹാപ്പി ന്യൂയർ’ എന്ന ചിത്രത്തിലാണ് കിംഗ് ഖാൻ പുതിയ ലുക്കുമായി എത്തുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിൽ ഷാരൂഖിൻറെ നായികയായെത്തുന്നത്. ജാക്കി ഷറോഫ്, ബൊമൻ ഇറാനി, അഭിഷേക് ബച്ചൻ, വിവാൻഷാ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ദീപാവലിക്ക് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. 8 പാക്കുള്ള ഷാരൂഖിൻറെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ചർച്ചാവിഷയമായിക്കഴിഞ്ഞു.
Leave a Reply