Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 2:26 pm

Menu

Published on August 12, 2016 at 8:19 am

നടന്‍ ഷാറൂഖ് ഖാനെ ലോസാഞ്ചലസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു

shah-rukh-khan-detained-at-los-angeles-airport

ലോസാഞ്ചലസ്: ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലോസാഞ്ചലസ് വിമാനത്താവളത്തിൽ തടഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് ഷാരൂഖിനെ എയര്‍പോര്‍ട്ടിലെ ഇമഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് ചോദ്യംചെയ്തത്.വിവരം ഷാരൂഖ് ഖാൻ ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്.സുരക്ഷയുടെ ഭാഗമായ നടപടികളെ ബഹുമാനിക്കുന്നുണ്ട്. എന്നാൽ, യാത്ര തടസപ്പെടുത്തുന്ന വിധം തടഞ്ഞുവെക്കുന്നതിൽ നിരാശയുണ്ടെന്നും ഷാരൂഖ് ഖാൻ വ്യക്തമാക്കി.2009ലും 2012 ഏപ്രിലിലും യു.എസ് സന്ദർശനത്തിനിടെ ഷാരൂഖ് ഖാനെ ന്യൂ‍യോർക്ക് വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ രണ്ടു മണിക്കൂർ തടഞ്ഞുവെച്ചിരുന്നു. സംഭവം വംശീയമായ കാരണങ്ങളാലാണെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News