Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രോഹിത് ഷെട്ടി ചിത്രമായ ദിൽവാലെ ഡിസംബർ 18 ന് തീയെറ്ററുകളിലെത്തുമെന്ന് വിവരങ്ങൾ. ബോളിവുഡിലെ എക്കാലത്തെയും മികച്ച താര ജോഡികളായ ഷാരൂഖ്- കജോൾ ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ചെന്നൈ എക്സ്പ്രസിനു ശേഷം രോഹിത് ഷെട്ടിയും ഷാരൂഖും ഒന്നിക്കുന്ന ചിത്രമാണ് ദിൽവാലെ.
മുംബൈയിലും ഗോവയിലും ചിത്രത്തിന്‍റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്ത ശേഷം സംഘം ബൾഗേറിയയിലേക്ക് പോയിട്ടുണ്ട്. ചിത്രത്തിന്‍റെ പ്രമുഖ ഭാഗങ്ങൾ ബൾഗേറിയയിലാണ് ഷൂട്ട് ചെയ്യുന്നത്. രോഹിത് ഷെട്ടി പ്രൊഡക്ഷൻസും റെഡ് ചില്ലി എന്‍റർപ്രൈസസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. വരുൺ ധവാൻ, കൃതി സനോൺ, വിനോദ് ഖന്ന, ബോമൻ ഇറാനി, കബീർബേദി, സഞ്ജയ് മിശ്ര, വരുൺ ശർമ എന്നിവരാണ് മറ്റ് താരങ്ങൾ.
Leave a Reply