Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും വീഡിയോകളുടെ പെരുമഴയാണ്. ഷാരൂഖ് നടക്കുന്നതും, കാണന്നതും, കേള്‍ക്കുന്നതുമായ എല്ലത്തിന്റെയും വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ആയിക്കൊണ്ടിരിക്കുകയാണ്. പക്ഷേ എന്താണ് ഇതിന്റെ പിന്നിലെ കളി എന്ന് ആർക്കും മനസിലാവുന്നുമില്ല. പലരും ഷാരൂഖിന് എന്ത് പറ്റിയെന്ന് അറിയാനായി ട്വിറ്ററിലും ഫേസ്ബുക്കിലും കുറിക്കുകെയും ചെയ്തു. എന്നാല്‍ ഇതിന് പിന്നില്‍ ഷാരൂഖ് ഉപയോഗിച്ചത് മെന്‍ഷന്‍ എന്ന ആപ്ലിക്കേഷനാണ്. സെലിബ്രേറ്റീസിനായി ഫേസ്ബുക്ക് അവതരിപ്പിച്ച പുതിയ ആപ്ലിക്കേഷനാണ് മെന്‍ഷന്‍. ഫെസ്ബുക്കിലെ വേരിഫൈഡ് സെലിബ്രേറ്റിസിന് മാത്രമേ ഈ പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിച്ചതാണ് ഇതിന്റെ പിന്നിലെന്ന് പിന്നീട് ഷാരൂഖ് ഖാന്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.
മെന്‍ഷന്‍ എന്ന പുതിയ ആപിലൂടെ സെലിബ്രേറ്റിസിന് തങ്ങളുടെ ആരാധകരുമായി കൂടുതല്‍ എളുപ്പത്തില്‍ സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. അത് പോലെ തന്നെ മെന്‍ഷന്‍ ചെയ്യുന്ന പോസ്റ്റുകള്‍ സെലിബ്രേറ്റീസിന് പെട്ടന്ന് തന്നെ കാണാനും സാധിനക്കും.
Leave a Reply