Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 8:43 am

Menu

Published on May 22, 2014 at 3:47 pm

ഷാരൂഖ് ഖാൻ ലോകസിനിമയില്‍ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ താരം

shah-rukh-khan-second-richest-actor-in-the-world

മുംബൈ :ലോക സിനിമയിൽ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ താരമായി ഷാരൂഖ് ഖാനെ വെല്‍ത്ത് എക്സ് മാസിക തിരഞ്ഞെടുത്തു.ഹോളിവുഡിലെ സൂപ്പർ താരങ്ങളായ ടോം ക്രൂസ് ,ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്നിവരെ കടത്തി വെട്ടിയാണ് ഷാരൂഖ്‌ ഈ ബഹുമതി നേടിയെടുത്തത്.600 മില്യണ്‍ ഡോളര്‍ ആണ് ഷാരൂഖിൻറെ സമ്പാദ്യമെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.ഒന്നാം സ്ഥാനം നേടിയത് അമേരിക്കയിലെ പ്രശസ്ത കൊമേഡിയനായ ജെറി സിന്‍ഫീല്‍ഡിന് 820 മില്യണ്‍ ഡോളർ സമ്പാദ്യമാണുള്ളത്.വെല്‍ത്ത് എക്സ് പുറത്തു വിട്ട പട്ടികയിൽ പത്തുപേരുടെ പട്ടികയിൽ ഇന്ത്യയില്‍ നിന്നുമുള്ള ഏക താരം ഷാരൂഖ്‌ ഖാൻ മാത്രമാണ്.ജനപ്രിയമായ കോമഡി പ്രോഗ്രാമായ ഷാരൂഖ് ഖാൻറെ സിന്‍ഫീല്‍ഡ് എന്ന പ്രോഗ്രാം കഴിഞ്ഞ വര്‍ഷം 400മില്യണ്‍ ഡോളര്‍ ആണ് വരുമാനം നേടിയത്. ഷാരൂഖിന് പിറകില്‍ മൂന്നാമതായി 480 മില്യണ്‍ ഡോളര്‍ ആസ്തിയുമായി ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായകനായ ടോം ക്രൂസാണ് ഉള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News