Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 6, 2026 5:38 pm

Menu

Published on May 23, 2015 at 10:09 am

നടൻ ഷാരൂഖ് ഖാന് ശസ്ത്രക്രിയ

shah-rukh-khan-undergoes-arthroscopic-surgery-for-knee

മുംബൈ: ബോളിവുഡ്  നടൻ ഷാരൂഖ് ഖാനെ  ശസ്ത്രക്രിയ്ക്ക് വിധേയനായി.  ഇടതുകാൽ മുട്ടിന് വേദനയും നീരും മൂലം ഏറെ നാളായി താരം വേദന അനുഭവിക്കുകയായിരുന്നു.  ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. നാല് ദിവസത്തേക്ക് താരത്തിന് പൂർണ വിശ്രമം വിധിച്ചിരിക്കുകയാണ്. മുട്ടിനേറ്റിരുന്ന തുടർച്ചയായ ക്ഷതങ്ങളായിരുന്നു വിട്ടുമാറാത്ത വേദനയ്ക്ക് കാരണം. ഇത് മൂലം മുട്ടിലെ തരുണാസ്ഥിയ്ക്ക് തേയ്മാനം സംഭവിച്ചിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിനും താത്ക്കാലിക ശമനത്തിനുമായാണ് ഇപ്പോൾ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. തുടർ ചികിത്സകൾ ഇനി തീരുമാനിക്കും.റായ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടവേളയിലായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ വർഷം ഫറാ ഖാന്റെ ഹാപ്പി ന്യൂഇയർ എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിൽ തോളിനും മുട്ടിനും ഖാന് പരിക്കേറ്റിരുന്നു. ഇടത് കാൽമുട്ടിന് സാരമായി പരിക്കുണ്ടായിരുന്നു. ഇതാണ് അസ്ഥി തേയ്മാനത്തിലേക്ക് നയിച്ചതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

Loading...

Comments are closed.

More News