Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:04 am

Menu

Published on June 17, 2013 at 6:08 am

ഒളിവില്‍ പോയിട്ടില്ലെന്ന് ശാലുമേനോന്‍

shalu-menon-said-that-she-dont-want-to-hide

കൊച്ചി: സോളാര്‍ തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന് നടി ശാലു മേനോന്‍ വീണ്ടും വ്യക്തമാക്കി. താന്‍ തെറ്റ് ചെയ്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട് താന്‍ ഒളിവില്‍ പോയി എന്ന വാര്‍ത്ത ശരിയല്ല. നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട് തിരിക്കിലായിരുന്നു. ഇക്കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തരോട് പറഞ്ഞിരുന്നതാണ്. ഇന്നലെ രാത്രിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയെന്ന വാര്‍ത്തയും ശരിയല്ല. തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ശാലു മേനോന്‍ അറിയിച്ചു. മുങ്ങേണ്ട ആവശ്യമില്ല. തങ്ങള്‍ സത്യത്തിനൊപ്പം പോകുന്നവരാണെന്നും ശാലു മേനോന്റെ അമ്മ പറഞ്ഞു. അതേസമയം കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ ശാലു മേനോനും അമ്മയും തയ്യാറായില്ല.

Loading...

Leave a Reply

Your email address will not be published.

More News