Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്തനംതിട്ട :ഷാര്‍ജ പെണ്‍വാണിഭക്കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് അഞ്ചുവര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു.കേസിലെ ഒന്നാം പ്രതി പത്തനംതിട്ട കുലശേഖരപതി സ്വദേശി സൗധ,രണ്ടാം പ്രതി കാസര്‍ഗോഡ് സ്വദേശി അഹമ്മദ് കബീര്‍ എന്നിവര്‍ക്കാണ് അഞ്ചു വര്‍ഷം വീതം തടവ് ലഭിച്ചത്. പത്തനംതിട്ട അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയുടേതാണ് വിധി നിർണയിച്ചത്.സൗധയുടെ മകളും മൂന്നാം പ്രതിയുമായ റാണി എന്ന ഷമിയ സലീമിനെ മൂന്നു വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു.വിധികേട്ട് ഷമിയ കോടതിയില്‍ കുഴഞ്ഞു വീണു.
2007 ൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.,പത്തനംതിട്ട സ്വദേശിയായ യുവതിയെ ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടു പോയ ശേഷം പെണ്‍വാണിഭ സംഘത്തിന് കൈമാറുകയായിരുന്നു.പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതി പത്തനംതിട്ട പോലീസില്‍ പരാതി നല്‍കി.പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇതിനെതിരേ യുവതി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം വീണ്ടും സജീവമായത്.
Leave a Reply