Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:55 am

Menu

Published on December 19, 2015 at 12:43 pm

ഷാരൂഖ് ഖാൻ തന്റെ മകനെക്കുറിച്ചും ബിഗ്‌ ബിയുടെ കൊച്ചുമകളെക്കുറിച്ചും പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു…!!!

sharukh-khan-bigb-grand-daugther

തന്റെ മകന്‍ അബ്‌റാമും ബിഗ്ബിയുടെ കൊച്ചുമകള്‍ ആരാധ്യയുമായിരിക്കും ഇന്ത്യന്‍ സിനിമയിലെ ഭാവിയിലെ മികച്ച ജോഡികള്‍ എന്ന് ഷാരൂഖ് പറഞ്ഞത് സോഷ്യൽ മീഡിയയിലാകെ ചർച്ചയാവുകയാണ്. പുതിയ ചിത്രമായ ദില്‍വാലേയുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു ഷാരൂഖിന്റെ തമാശ.
തനിക്കും കാജലിനും ശേഷം ഓണ്‍സ്‌ക്രീനിലെ ഏറ്റവും മികച്ച ജോഡി ഇവരായിരിക്കുമെന്നായിരുന്നു ഷാരൂഖിന്റെ പ്രതികരണം.

എന്നാല്‍ കൂടെയുണ്ടായിരുന്ന ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ കാജല്‍ ഇക്കാര്യം എതിര്‍ത്തു. അബ്‌റാം ആരാധ്യയേക്കാള്‍ ഇളയതാണെന്നായിരുന്നു കാജലിന്റെ ന്യായീകരണം. എന്നാല്‍ അതിനും സൂപ്പര്‍താരം പ്രതികരിച്ചു. പ്രണയത്തിന് പ്രായമില്ലെന്നും താന്‍ കാജലിനേക്കാള്‍ ഇളയതാണ്. എന്നിട്ടും അവര്‍ തന്നെ പ്രണയിക്കാതിരുന്നില്ലല്ലോ എന്നുമായിരുന്നു ഷാരൂഖിന്റെ പ്രതികരണം.

സുന്ദരനും കുസൃതിയുമായ ഷാരൂഖ് ഖാന്റെ ഏറ്റവും ഇളയ പുത്രന്‍ അബ്‌റാം ഇതിനകം പല തവണ ക്യാമറയ്ക്ക് വിഷയമായിട്ടുണ്ട്. അതുപോലെ തന്നെ ക്യാമറകളുടെ ഇഷ്ടവിഷയമാണ് ആരാധ്യയും. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്റെയും സൂപ്പര്‍നായിക ഐശ്വര്യാറായിയുടേയും പുത്രിയാണ് ആരാധ്യ.

Loading...

Comments are closed.

More News