Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 26, 2026 12:33 am

Menu

Published on November 11, 2015 at 3:32 pm

ഷാരുഖ് ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു

sharukhan-ipl

മുംബൈ:ഷാരുഖ് ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു. വിദേശനാണയ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സിന്റെ ഓഹരികള്‍ നടി ജൂഹി ചൗളയുടെ ഭര്‍ത്താവ് ജയ് മേത്തയുടെ കമ്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ താരത്തിന് കഴിഞ്ഞമാസം സമന്‍സ് ലഭിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ ഷാരുഖ് ഖാന്‍ നിഷേധിച്ചു. ചട്ടലംഘനം നടന്നിട്ടില്ലെന്ന് അദ്ദേഹം എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരോട് പറഞ്ഞു. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് ഷാരൂഖിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News