Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി :ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജി വച്ചേക്കുമെന്ന് സൂചന. നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം മൂലമാണ് അവര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ നിലപാടുകള്‍ ശരിയല്ലെന്ന് പറഞ്ഞ ഷാസിയ പാര്‍ട്ടിയില്‍ പൊളിച്ചെഴുത്തുകള്‍ അനിവാര്യമാണെന്നും പറഞ്ഞു.ഇന്ന് മാധ്യമപ്രവര്‍ത്തകരെ കാണുന്ന അവര്‍ രാജി സംബന്ധിച്ച തീരുമാനങ്ങള്‍ അറിയിക്കുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗാസിയാബാദില്‍ സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടിയുടെ തീരുമാനത്തിലും അവര്‍ അസന്തുഷ്ടയായിരുന്നു. വന്‍ പരാജയമാണ് ഷാസിയ ഉല്‍മിക്ക് അവിടെ നിന്നും ലഭിച്ചത്. ഡല്‍ഹിയിലെ ഏഴ് സീറ്റുകളില്‍ എതിലെങ്കിലുമൊന്നില്‍ മത്സരിക്കാനായിരുന്നു അവര്‍ക്ക് ഇഷ്ട്ടം. കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാസിയ ഉല്‍മി ആര്‍.കെ പുരത്ത് നിന്നും മത്സരിച്ചെങ്കിലും അവിടെയും അവര്‍ പരാജയപ്പെടുകയായിരുന്നു.
Leave a Reply