Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: യുവതിയെ പട്ടാപ്പകൽ യുവാവ് കുത്തി കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.ഗുഡ്ഗാവിലെ മെട്രോ സ്റ്റേഷനില്‍ കഴിഞ്ഞയാഴ്ച്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.മേഘാലയ സ്വദേശി പിങ്കിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.പിങ്കിയുടെ ശരീരത്തിൽ 30 ഓളം തവണ കുത്തേറ്റിരുന്നു.യുവതിയെ പിറകില്‍കൂടിചെന്ന് വലിച്ച് താഴെയിട്ട് ക്രൂരമായി കൊല്ലുകയായിരുന്നു. യുവതി നടന്നുപോകവേ പുറകിലൂടെ എത്തിയ യുവാവ് കത്തിയെടുത്ത് കുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.നിലത്തുവീണ യുവതിയെ വീണ്ടും വീണ്ടും കുത്തുന്നതും കഴുത്ത് അറുക്കാൻ ശ്രമിക്കുന്നതും കാണാം. യാത്രക്കാർ യുവാവിനെ തടയാൻ ശ്രമിക്കുന്നതും പിന്നീട് പിന്മാറുന്നതും ദൃശ്യങ്ങളിലുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് ജിതേന്ദ്രയെന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
–
–
Leave a Reply