Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ കഴിഞ്ഞ ദിവസം രാത്രി വന്‍ തീപ്പിടിത്തം. രാത്രി ഒമ്പതരയോടെ കെ.കെ.റോഡില്‍ ചന്തക്കവലയ്ക്ക് സമീപത്തെ ബാറ്റായുടെ ഷോറൂമിനാണ് തീപ്പിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഷോറൂമിലെ ബാഗുകളും തുകല്‍ ചെരിപ്പുകളുമടക്കമുള്ളവ പൂര്‍ണമായും കത്തിനശിച്ചു. ഏകദേശം ഒരു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമീപത്തുള്ള ട്രാന്‍സ്ഫോര്‍മറിനു കീഴിലെ മാലിന്യങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചത്.ഇതോടെ ട്രാന്‍സ്ഫോര്‍മര്‍ കത്തി. ഇവിടെ ഫയര്‍ഫോഴ്സ് സംഘം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ചെരിപ്പുകടയില്‍ പുക ഉയരുന്നത് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ അറിയിച്ചത്. ഒടുവിൽ പതിനഞ്ചോളം അഗ്നിശമനസേന യൂണിറ്റുകള്‍ മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീ പൂര്‍ണമായും അണച്ചത്. സമീപത്തെ ലോഡ്ജില്‍ കഴിയുന്ന ഇടുക്കി സ്വദേശിയാണ് അഗ്നിബാധ ആദ്യം കണ്ടത്. സംഭവത്തെ തുടര്‍ന്നു കെകെ റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.വാഹനങ്ങള്‍ നഗരത്തിന്റെ മറ്റു വഴികളിലൂടെ പോലീസ് തിരിച്ചുവിട്ടു. അടുത്തിടെയാണ് ചന്തക്കവലയില്‍ ബാറ്റായുടെ പുതിയ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചത്.
Leave a Reply