Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മത, വിദ്യാഭ്യാസസ്ഥാപനങ്ങളും ജീവകാരുണ്യസംഘടനകളും 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുള്ള ദേശീയ ഭൂപരിഷ്‌കരണനയത്തിന്റെ കരടുരേഖയിലാണ് ഈ നിര്‍ദേശം ഉള്ളത്. വഖഫ് ഭൂമിയിലെ കൈയേറ്റം ഒഴിവാക്കി ഭൂരഹിതര്‍ക്ക് ഭൂമിവിതരണം ചെയ്യാന്‍ നടപടിയെടുക്കണമെന്നും വ്യവസ്ഥ ചെയ്തു.
അധികഭൂമി പിടിച്ചെടുത്ത് ഏകജാലകസംവിധാനം രൂപവത്കരിച്ച് സമയബന്ധിതമായി ഭൂമിയില്ലാത്തവര്‍ക്ക് വിതരണം ചെയ്യണമെന്നും ഭൂപരിഷ്‌കരണനയം നിര്‍ദേശിക്കുന്നു. ഉടമസ്ഥഭൂമിക്കു മാത്രമല്ല, കൃഷിയോഗ്യമായ ഭൂമിക്കും ഭൂപരിധി നിശ്ചയിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഭൂമി കൈയേറ്റവും ബിനാമി ഇടപാടും തടയാന്‍ നിയമഭേദഗതിക്കും ശുപാര്‍ശയുണ്ട്. ഭൂപരിധി നിശ്ചയിച്ച ശേഷം അധികഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ തയ്യാറാക്കി വെക്കണം.
Leave a Reply