Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 11:47 pm

Menu

Published on February 9, 2016 at 9:19 am

സിയാചിലെ ഹിമപാതത്തില്‍ അകപ്പെട്ട സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി

siachen-miracle-6-days-after-the-avalanche-1-indian-soldier-rescued-from-under-25-ft-of-snow

ശ്രീനഗര്‍: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് കാണാതായ പത്തു സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. കർണാടക സ്വദേശിയായ ലാൻസ്​ നായക്​ ഹനമൻഥാപ്പ​യെയാണ്​ ജീവനോടെ കണ്ടെത്തിയത്​. ലാന്‍സ് നായിക് ഹനമന്‍ താപ്പയെയാണ് ആറുദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.മൈനസ് 45 ഡിഗ്രിയാണ് താപ്പയെ കണ്ടെത്തുമ്പോള്‍ പ്രദേശത്തെ താപനില.കഴിഞ്ഞ ആഴ്ചയാണ് മലയാളി ഉള്‍പ്പെടെ പത്ത് സൈനികരെ സിയാച്ചിനിലെ ഹിമപാതത്തില്‍ കാണാതായത്. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ്‌ ഓഫീസറും മദ്രാസ്‌ റെജിമെന്റിലെ ഒന്‍പത് സൈനികരുമാണ് ഹിമപാതത്തില്‍ അകപ്പെട്ടത്. ഇതില്‍ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.കരസേനയുടെയും വ്യോമസേനയുടെയും നേതൃത്വത്തില്‍ ആധുനിക ഉപകരണങ്ങളും വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളുടെയും സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News