Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: കോഫി ഷോപ്പുകളിലെ ടോയ്‌ലറ്റുകളിലും ഓഫീസ് ഷവറുകളിലും ഒളിക്യാമറ സ്‌ഥാപിച്ച് 3000ല്‍ അധികം പേരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളിക്ക് ഇംഗ്ലണ്ടില്‍ ജയില്‍ ശിക്ഷ. മലയാളിയായ ജോർജ് തോമസ് എന്നയാൾക്കാണ് കോടതി നാലു വർഷത്തെ തടവുശിക്ഷ വിധിച്ചത്. 650 മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ ഇയാളില്‍ നിന്നും പിടികൂടി. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ഇയാള്‍ കോടതിയില്‍ നിഷേധിച്ചില്ല.കോഫി ഷോപ്പുകളിലെ ടോയ്‌ലറ്റുകളിലും ഓഫീസ് ഷവറുകളിലുമാണ് രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചാണ് ഇയാള്‍ നഗ്നത പകര്‍ത്തിയത്. ആറു വര്‍ഷമായി ഇയാള്‍ ഇങ്ങനെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ട്.
ഓഫീസിലും വീട്ടിലും സ്ഥാപിച്ചിരുന്ന രണ്ട് ക്യാമറകളും ഒട്ടേറെ ഹാര്‍ഡ് ഡ്രൈവുകളും കമ്പ്യൂട്ടറുകളും പൊലീസ് കണ്ടെത്തി. കോഫി ഷോപ്പുകളിലെ ടോയ്‌ലറ്റുകളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളും പിടിച്ചെടുത്തു.ലണ്ടനിലെ ഒരു ഓഡിറ്റ് സ്ഥാപനത്തില്‍ മാനേജരാണ് ജോര്‍ജ്ജ് തോമസ്. ഓഫീസിലെ ഷവറില്‍ ഒളിക്യാമറ സ്ഥാപിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്.
Leave a Reply