Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 7:25 am

Menu

Published on September 18, 2018 at 5:24 pm

ക്ഷേത്രത്തിൽ എന്തിനാണ് ദർശനം നടത്തുമ്പോൾ നമ്മൾ മണി മുഴക്കുന്നത് ??

significance-of-ringing-bell-in-temple

ക്ഷേത്രത്തിൽ എന്തിനാണ് ദർശനം നടത്തുമ്പോൾ നമ്മൾ മണി മുഴക്കുന്നത് എന്ന് നമ്മളിൽ പലർക്കും അറിയില്ല. ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ എപ്പോഴും മണിമുഴക്കാറുണ്ട്. മണിയിൽ നിന്നുള്ള ശബ്ദം നമ്മുടെ ഉള്ളിലെ പോസിറ്റീവ് എനെർജിയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. കൂടാതെ ശാന്തനാക്കാനും , ഏകാഗ്രമാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും നമ്മെ ആ ഒരു നിമിഷത്തേക്ക് കൊണ്ടുവരാനും സഹായിക്കുന്നു.

മണി നാദം മുഴക്കുന്ന സമയത്തു പറയുന്ന മന്ത്രമാണ് ;

‘ആഗമാർത്താംടൂ ദേവാനാം ഗമനാർത്ഥംടൂ രക്ഷസാം
കുറവേ ഘണ്ഠാരവം തത്ര ദേവതാഹ്വാഹ്നാ ലക്ഷണം.’

മന്ത്രത്തിന്റെ അർഥം, ഈ മണി മുഴക്കുന്നതിലൂടെ ഞാൻ ദിവ്യമായ ഈശ്വരാംശത്തെ സ്തുതിക്കുന്നു. അതുവഴി ധർമവും ശ്രേഷ്ഠവുമായ ശക്തികൾ എന്നിലേക്ക് പ്രവേശിക്കട്ടെ കൂടാതെ തിന്മ എന്നിൽ നിന്നും അകന്നു പോകട്ടെ എന്നുമാണ്.

ക്ഷേത്രത്തിൽ മണി മുഴക്കുന്നതിന്റെ പ്രധാന ഉദ്ദേശം :

മണിമുഴക്കുന്നതിലൂടെ നമ്മുക്ക് ചുറ്റുമുള്ള നെഗറ്റീവ് ഊർജത്തെ അകറ്റുകയും നിങ്ങളുടെ ഉള്ളിലേക്ക് പോസിറ്റീവ് ഊർജത്തെ ആകർഷിക്കുകയും ചെയ്യുന്നു.

മണി മുഴക്കുന്നതിലൂടെ ദുഷ്ട്ട ആത്മക്കളെ അകറ്റാനും പോസിറ്റീവ് ഊർജത്തെ ആകർഷിക്കാനും സാധിക്കും എന്നാണ് വിശ്വാസം. ക്ഷേത്രദർശനം നടത്തുന്നതിനുള്ള ഒരു പ്രധാന കാരണം നമ്മൾക്ക് ആത്‌മീയമായും പോസിറ്റീവ് ആയും ഒരു ഊർജം കൊണ്ട് നമ്മളെ തന്നെ റീചാർജ് ചെയ്യാൻ സാധിക്കുന്നു എന്നുള്ളതാണ്. പോസിറ്റീവ് ഊർജ്ജം കൊണ്ട് നിറഞ്ഞിരിക്കുന്ന വിധത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ഭൗമ കാന്തിക രേഖകൾ ചേരുന്നിടത്താണ് ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങൾ എല്ലാം നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിൽ നോക്കിയാൽ അങ്ങനെയുള്ള സ്ഥലങ്ങളിൽ തന്നെയാണ് മതപരമായ സഭവങ്ങൾ എല്ലാം സംഭവിച്ചിരിക്കുന്നത് എന്നും കാണാം.

മണി മുഴക്കങ്ങൾ നമ്മുടെ ഉള്ളിൽ ഒരു നിമിഷത്തേക്ക് ചിന്തകളെല്ലാം ഇല്ലാതാക്കുകയും ശൂന്യത ഉണ്ടാക്കുകയും ചെയ്യുന്നു. ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരു അവസരം നൽകുന്നു. അല്ലെങ്കിൽ അനേകം ചിന്തകൾ മനസ്സിൽ നിറച്ചു കൊണ്ടേയിരിക്കും. ചിന്തകൾ മാറ്റിവെച്ചു സ്വസ്ഥമായിട്ട് ഇരിക്കാൻ ഒരിക്കലും സാധിക്കുകയില്ല. ഓഫീസ് പ്രശ്നങ്ങൾ വീട്ടിലേക്കും രാത്രിയിൽ കിടപ്പറയിലേക്കും കൊണ്ടുപോകുന്നു.

ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ, ലോക ചിന്തകൾ നിർത്താൻ ഒരു സംവിധാനം ഉണ്ടായിരിക്കണം, അങ്ങനെ സമാധാനവും ഭക്തിയും സമത്വവും കൊണ്ട് ദൈവത്തെ ഓർക്കാൻ കഴിയും. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലും ക്ഷേത്രസമുച്ചയത്തിന് മുമ്പിലും മണികൾ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ ലൗകിക മനസ്സിനെ പുറത്തു വെച്ചിട്ട് ക്ഷേത്രത്തിനുള്ളിൽ വച്ച് ദൈവത്തെപ്പറ്റി മാത്രം ചിന്തിക്കാൻ കഴിയും. അതുകൊണ്ടു മണിമുഴക്കാനുള്ള ഒരു കാരണം ചെയ്യുന്ന ചിന്തകളിൽ നിന്നും മോചനം നേടാൻ പറ്റുകയും ദൈവികതയെ നിങ്ങളുടെ ഉള്ളിലേക്ക് കൊണ്ടുവരാൻ സാധിക്കുകയും ചെയ്യുന്നു.

മണി മുഴക്കുന്ന സമയത്ത് ദേവതയെ വളരെ ശ്രദ്ധിക്കേണ്ടതാണ്. മണി സൃഷ്ടിക്കുന്ന ശൂന്യത (ചിന്താശൂന്യമായ മനോഭാവം ) ദൈവികചിന്തകളാൽ നിറഞ്ഞിരിക്കണം . അതുകൊണ്ടാണ് മിക്ക ഹിന്ദുക്കളും ദൈവനാമം (ജയ് ശ്രീ റാം അല്ലെങ്കിൽ ഹർ ഹർ മഹാദേവ് പോലെ) മണി മുഴക്കുന്ന സമയത്ത് ചൊല്ലുന്നത് . ദൈവത്തിൽ ശ്രദ്ധ പിടിച്ചു പറ്റുക എന്നുള്ളതാണ് പ്രധാനകാര്യം.

വേദങ്ങളിൽ പറഞ്ഞിരിക്കുന്നത് പഞ്ചലോഹ നിർമ്മിതമായിരിക്കണം മണികൾ എന്നാണ് ചെമ്പ്, സ്വർണ്ണം ,വെള്ളി ,ഇരുമ്പ് ,പിച്ചള എന്നിവയാണ് പഞ്ച ലോഹങ്ങൾ. ഇത് പഞ്ച ഭൂതത്തെ പ്രതിനിധാനം ചെയ്യുന്നു. ഈ ലോഹങ്ങളുടെ കൂട്ട് പ്രധാനമാണ് അത് മണി നാദം വ്യത്യാസപ്പെടാൻ ഇടയാക്കുന്നു. മണിയിലെ ലോഹങ്ങളുടെ ഈ ഘടന ചുറ്റുമുള്ള ബാക്ടിരിയകളെ അല്ലെങ്കിൽ അണുബാധകളെ അകറ്റാൻ സഹായിക്കുന്നുവെന്നും അത് ചുറ്റുമുള്ള തേജോവലയത്തെ ശുദ്ധീകരിക്കുന്നു എന്നും ആണ് മറ്റൊരു വിശ്വാസം.

വ്യത്യസ്ത തരത്തിലും ആകൃതിയിലും ഉള്ള മണികളും ഉണ്ട്. ഉദാഹരണമായി ശിവ ഭഗവാനെ ആരാധിക്കാനായി ഉപയോഗിക്കുന്ന മണിക്ക് നന്ദിയുടെ ആകൃതിയായിരിക്കും. (എല്ലാ ശിവ ക്ഷേത്രത്തിലും ശിവഭഗവാന് അഭിമുഖമായി പ്രതിഷ്ഠിച്ചിരിക്കുന്ന നന്തി പ്രതിഷ്ഠ ഉണ്ടായിരിക്കും)

വിഷ്ണു ഭഗവാന്റെയോ വിഷ്ണു അവതാരങ്ങളുടെയോ (രാമ, കൃഷ്ണ, നരസിംഹം ) ആരാധനയ്ക്കായി ഉപയോഗിക്കുന്ന മണികൾ ഗരുഡന്റെ അല്ലെങ്കിൽ സുദർശന ചക്രത്തിന്റെ അതുമല്ലെങ്കിൽ പഞ്ചഞ്ചന്യ ശംഖിന്റെ രൂപത്തിൽ ആയിരിക്കും. ഹനുമാന്റെ രൂപത്തിൽ ഉള്ള മണികളും സാധാരണ കണ്ടുവരുന്നു. ഘണ്ട എന്നാണ് മണിക്ക് സംസ്‌കൃതത്തിൽ പറയുന്നത്.

ആരതി സമയത്ത്, പുരോഹിതൻ കൈപ്പിടിയിൽ ഒതുങ്ങുന്ന വളരെ ചെറിയൊരു മണി ഉപയോഗിക്കാറുണ്ട്. നിങ്ങൾക്കും ഈ ചെറിയ മണി നിങ്ങളുടെ വീട്ടിലും സൂക്ഷിക്കാം. മണി മുഴക്കുന്നതിനോടൊപ്പം ശംഖനാദം മുഴക്കുന്നതും ആരതി സമയത്തു മംഗളകരമായിട്ട് കരുതുന്നു.

Loading...

Leave a Reply

Your email address will not be published.

More News