Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:55 pm

Menu

Published on July 25, 2018 at 5:05 pm

ചരട് ജപിച്ചു കെട്ടി കഴിഞ്ഞാൽ പ്രശ്നങ്ങൾ എല്ലാം തീരുമോ …?

significance-of-thread-pooja

അധിക ആളുകളും കയ്യിൽ ചരട് കെട്ടുന്നവരാണ്. കുറച്ചുപേർ വിശ്വാസത്തിനു പുറത്താണ് കെട്ടുന്നെങ്കിൽ മറ്റ് ചിലർ ഫാഷന് വേണ്ടിയും. ചരട് ജപിച്ചു കെട്ടിയാൽ ശത്രുദോഷം,കണ്ണേറ് ,ബാധാദോഷം ഉണ്ടാവില്ല എന്നാണ് വിശ്വാസം. എന്നാൽ മറ്റു ചിലർക്ക് ചരട് ജപിച്ചു കെട്ടിയാൽ പ്രശ്നങ്ങൾ ഒക്കെ തീരുമോ എന്നാണ് സംശയം. ആരാധനാലയങ്ങളിൽ മന്ത്രോച്ചാരണത്താൽ തീർത്ത പോസിറ്റീവ് എനർജിയാണ് ജപിച്ചു തരുന്ന ചരടിന് ശക്തിയും ചൈതന്യവും നൽകുന്നതെന്ന് ജ്യോതിഷം പറയുന്നു. ചരട് ജപിച്ചു കെട്ടുന്നതിലൂടെ വിശ്വാസികൾക്ക് ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കുകയും ഭയമില്ലാതെ പ്രശ്നങ്ങളെ അതിജീവിക്കാനും സാധിക്കുന്നു.

വിവിധ നിറത്തിലുള്ള ചരടുകൾ കെട്ടാറുണ്ട്. നിറങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ വളരെ അധികം സ്വാധിനം ഉണ്ട്. നവഗ്രഹങ്ങളിലെ ഒരോ ഗ്രഹങ്ങൾക്കും ഓരോ നിറങ്ങളുണ്ട്. പല നിറത്തിലുള്ള ചരട് കെട്ടുമ്പോളും പല ഫലങ്ങളാണ് ലഭിക്കുന്നത്. വെറുതെ ചാഡ് കെട്ടിയാൽ പോലും അനുകൂല ഊർജ്ജം ലഭിക്കുനന്നുവെന്നാണ് വിശ്വാസം.

*കറുത്ത ചരട്

അധിക ആളുകളും കറുത്ത ചരടാണ് കെട്ടാറുള്ളത്. കറുപ്പ് നവഗ്രഹങ്ങളിലെ ശനി,രാഹു ദോഷം മാറാൻ ഇത് ഉപകരിക്കും. ദൃഷ്ടി ദോഷത്തിനും കറുത്ത ചരടാണ് ഉത്തമം. കുഞ്ഞുക്കൾക്ക് കറുത്ത ചരടിൽ പഞ്ചലോഹങ്ങൾ ചേർത്താണ് അറയിൽ കെട്ടുന്നത് ഇതിലൂടെ ചുറ്റുപാടിൽ നിന്നുള്ള നെഗറ്റീവ് എനർജിയിൽ നിന്ന് സംരക്ഷിക്കുന്നു.

*ചുവന്ന ചരട്

നവഗ്രഹങ്ങളിൽ ഒന്നായ ചൊവ്വക്ക് പ്രീതികരമായ നിറമാണ് ചുവപ്പ്. ശത്രുദോഷം,ബാധാദോഷം അകലാൻ ദേവി ക്ഷേത്രത്തിൽ നിന്നും ചുവപ്പ് ചരട് ജപിച്ചു കെട്ടുന്നത് നല്ലതാണ്.

*മഞ്ഞച്ചരട്

വിവാഹ ചടങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞച്ചരട്. ദമ്പതികൾ തമ്മിലുള്ള ഒത്തൊരുമയ്ക്കുവേണ്ടിയാണ് മഞ്ഞ ചരടിൽ താലി ചാർത്തുന്നത്. നവഗ്രഹങ്ങളിൽ ഒന്നായ വ്യാഴ പ്രീതികരമായ നിറമാണ് മഞ്ഞ. ധനലഭ്യതക്കും, വിഷ്ണു പ്രീതികരവുമാണ് വ്യാഴം. മഞ്ഞനിറത്തിലുള്ള ചാഡ് ജപിച്ചു കെട്ടിയാൽ അഭിവൃദ്ധി ലഭിക്കും.

*ഓറഞ്ചോ കാവിയോ നിറത്തിലുള്ള ചരട്

ഇവ സൂര്യ പ്രീതികരമായ നിറങ്ങളാണ് . ഈ നിറത്തിലുള്ള ചരട് ജപിച്ചു കെട്ടിയാൽ ജീവിതത്തിലെ പ്രശ്നങ്ങളെ എരിച്ചു കളഞ്ഞു ശാന്തിയും സമാധാനവും പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം .

ചിലർ ഈ നിറങ്ങളിലുള്ള ചരടുകളെല്ലാം ചേർത്ത് കൈയിൽ കെട്ടാറുണ്ട് . ഇത് ദോഷങ്ങൾ നീക്കി അഭിവൃദ്ധിയും ആരോഗ്യവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.

Loading...

Leave a Reply

Your email address will not be published.

More News