Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 12:34 am

Menu

Published on October 4, 2017 at 5:51 pm

നിങ്ങള്‍ക്കൊപ്പം ആത്മാവിന്റെ സാന്നിധ്യമുണ്ടോ? ലക്ഷണങ്ങളിതാ

signs-that-spirit-is-trying-to-communicate-with-you

നാട്ടിന്‍പുറങ്ങളില്‍ മാത്രമല്ല മലയാളി എവിടെയുണ്ടോ അവിടെയെല്ലാം യക്ഷിക്കഥകളും മുത്തശ്ശിക്കഥകളും ഉണ്ട്. എത്രയൊക്കെ പുരോഗമന ചിന്താഗതിക്കാരാണെന്നു പറഞ്ഞാലും പലപ്പോഴും പല തരത്തിലുള്ള വിശ്വാസങ്ങളുടെ ചട്ടക്കൂടിലായിരിക്കും നാമോരോരുത്തരും ജീവിക്കുന്നത്.

ഇത്തരത്തില്‍ പ്രേതം ആത്മാവ് എന്നൊക്കെ പറയുന്നത് കെട്ടുകഥകളാണ് എന്ന് വിശ്വസിക്കുന്നവരും അതല്ല പ്രേതസാന്നിധ്യവും പ്രേതവും എല്ലാം വിശ്വസനീയമാണ് എന്ന് വിശ്വസിക്കുന്നവരും നമുക്കിടയിലുണ്ട്.

എത്രയൊക്കെ വിശ്വാസമില്ലെങ്കിലും പലപ്പോഴും അര്‍ത്ഥ രാത്രിയില്‍ ഒറ്റയ്ക്കു പുറത്തിറങ്ങാന്‍ പറഞ്ഞാല്‍ പേടിക്കുന്നവരാണ് നമ്മളില്‍ പലരും. ഇത്തരത്തില്‍ ചിലര്‍ക്കെങ്കിലും ആത്മാവിന്റെ സാന്നിധ്യത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരിക്കാം.

അതായത് നിങ്ങള്‍ക്കൊപ്പം പ്രേതസാന്നിധ്യം ഉണ്ടെന്നുണ്ടെങ്കില്‍ അത് ചില ലക്ഷണങ്ങള്‍ കാണിക്കുമെന്നാണ് വിശ്വാസം. കാലടി ശബ്ദങ്ങളാണ് നിങ്ങളോടൊപ്പം ആത്മാവിന്റെ സാന്നിധ്യമുണ്ടെന്ന് പറയുന്ന ഒന്ന്. ആരുമില്ലാത്ത സമയത്ത് നിങ്ങള്‍ കാലടി ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ സൂക്ഷിക്കുക.

നിഴലിന്റെ സാന്നിധ്യമായാണ് പ്രേതങ്ങള്‍ ഉണ്ടാവുന്നത് എന്നാണ് ചില വിശ്വാസം. എന്നാല്‍ നിങ്ങള്‍ക്ക് കാണാന്‍ തരത്തില്‍ നിഴലിന്റെ സാന്നിധ്യം നിങ്ങളോടൊപ്പം ഉണ്ടെങ്കില്‍ അവിടെ ആത്മാവിന്റെ സാന്നിധ്യം ഉണ്ടെന്നാണ് പറയുന്നത്.

നിങ്ങള്‍ ഒറ്റക്കുള്ളപ്പോള്‍ നിങ്ങളോടടുത്ത് ആരെങ്കിലും അടക്കിപ്പിടിച്ച സംസാരവുമായി ഉണ്ടെങ്കില്‍ അതൊരു തോന്നലെന്ന് വിചാരിക്കാന്‍ വരട്ടെ. ഇത്തരം തോന്നലുകള്‍ പലപ്പോഴും ആത്മാവിന്റെ സാന്നിധ്യമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

നിങ്ങള്‍ക്ക് ചുറ്റും പല വിധത്തിലുള്ള പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതാണ് മറ്റൊന്ന്. വിവരിക്കാനാവാത്ത ഇത്തരം ബുദ്ധിമുട്ടുകള്‍ സൂചിപ്പിക്കുന്നതും പലപ്പോഴും അദൃശ്യശക്തികള്‍ നിങ്ങളോടൊപ്പം ഉണ്ട് എന്നത് തന്നെയാണ്.

ആരോഗ്യത്തോടെയിരിക്കുന്ന സമയത്തും പലപ്പോഴും നിങ്ങള്‍ ശാരീരികമായി തളര്‍ന്ന് പോവുന്നു. ഇതി നിങ്ങളോടൊപ്പം ഒരു അദൃശ്യ ശക്തി ഉണ്ടെന്നതിന്റെ സൂചനയാണ്.

വളര്‍ത്ത് മൃഗങ്ങളുടെ പെരുമാറ്റമാണ് മറ്റൊന്ന്. ഇത് അസാധാരണമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളോടൊപ്പമുള്ള അദൃശ്യശക്തിയുടെ സാന്നിധ്യമാണ്.

നമ്മുടെ വിശ്വാസങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് പല കഥകളും. പ്രത്യേകിച്ച് യക്ഷിക്കഥകള്‍. ഇത്തരത്തില്‍ മലയാളിക്ക് മാത്രം അവകാശപ്പെടാവുന്ന ചില പ്രത്യേകതകള്‍ ഉണ്ട്. നമ്മുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുള്ള ചിലത്. ശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും നമ്മുടെ പല വിശ്വാസങ്ങള്‍ക്കും കോട്ടം തട്ടിയിട്ടില്ലെന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News