Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 10:47 am

Menu

Published on February 27, 2014 at 11:50 am

ഹന്‍സികയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചെന്ന് ചിമ്പുവിൻറെ പത്രകുറിപ്പ്

simbu-breaks-up-with-hansika

ഹന്‍സികയുമായുള്ള പ്രണയബന്ധം  അവസാനിപ്പിച്ചെന്ന് തമിഴ് യുവതാരം ചിമ്പു.പത്രകുറിപ്പിലൂടെയാണ് നടി ഹന്‍സികയുമായുള്ള പ്രണയത്തില്‍നിന്ന് ഒഴിവായതായി ചിമ്പു അറിയിച്ചത്. പത്രകുറിപ്പ് പിന്നീട് ചിമ്പു തന്റെ അക്കൊണ്ടില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. തനിയ്ക്ക് ഹന്‍സികയുമായി യാതൊരു ബന്ധവുമില്ല. ഈ ബന്ധത്തില്‍ ഇനി തുടരാന്‍ താത്പര്യമില്ല. ഹന്‍സികയുമായുള്ള ബന്ധം പഴയ കാര്യമാണെന്നും ഈ പ്രണയബന്ധത്തെ കുറിച്ച് തനിയ്ക്ക് പശ്ചാത്താപമില്ലെന്നും ചിമ്പു   പറയുന്നു. പ്രണയബന്ധത്തെപ്പറ്റി തനിക്ക് പശ്ചാത്താപമില്ലെന്നും ബന്ധം തകരാനുള്ള കാരണം ഇപ്പോള്‍ വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരാധകര്‍ക്കും സിനിമാ സുഹൃത്തുക്കള്‍ക്കും വ്യക്തത കൈവരിക്കുന്നതിന് വേണ്ടിയാണ് പത്രക്കുറിപ്പ് ഇറക്കുന്നതെന്നും ചിമ്പു പറഞ്ഞു.നേരത്തെ നയന്‍താരയും ചിമ്പുവുമായുള്ള പ്രണയവും നേരത്തെ തകര്‍ന്നിരുന്നു. ഇതിനു ശേഷമാണ് ഹന്‍സികയുമായി ചിമ്പു അടുത്തത്. തുടര്‍ന്ന് വീട്ടുകാരുടെ സമ്മതതോടെ വിവാഹിതരാകാന്‍ ഇരുവരും തീരുമാനിക്കുകയും .ഹന്‍സിക തൻറെ  ട്വിറ്ററിലൂടെ വിവാഹവാര്‍ത്ത‍ ആരാധകരെ അറിയിക്കുകയും ചെയ്തു.പത്രകുറിപ്പിനെ കുറിച്ച് പ്രതികരിക്കാന്‍ ഹന്‍സിക തയ്യാറായിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News