Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : തെന്നിന്ത്യന്‍ നടി സിന്ധുമേനോൻ ആത്മഹത്യക്ക് ശ്രമിച്ചു.ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ സിന്ധുവിനെ വടപഴനിയിലുള്ള സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍ നടി ആത്മഹത്യാശ്രമം നടത്തിയതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ലണ്ടനിലെ ജോലിക്കാരനായ പ്രഭുവിനെ സിന്ധു മൂന്നുവര്‍ഷം മുന്‍പാണ് വിവാഹം ചെയ്തത്. കര്‍ണാടകത്തില്‍ ജനിച്ച ഇവര്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി നാല്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വേഷം, വാസ്തവം, തൊമ്മനും മക്കളും തുടങ്ങിയ മലയാളചിത്രങ്ങളില്‍ സിന്ധുമേനോന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്.സിന്ധുവിന്റെ വിവാഹ നിശ്ചയം മുതല്‍ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ബാംഗ്ലൂരില്‍ വച്ച് വലിയതോതിലായിരുന്നു ചടങ്ങ് നടത്തിയത്. എന്നാല്‍ വിവാഹവും റിസപ്ഷനും വളരെ ചുരുക്കി അധികം ആരുമറിയാതെയായിരുന്നു നടത്തിയത്. മാധ്യമങ്ങളൊന്നും സംഭവം അറിഞ്ഞതുപോലുമില്ല. മലയാള ചലച്ചിത്ര രംഗത്തുനിന്നു ആരും സിന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. നിശ്ചത്തിയത്തിന് മുന്‍പ് പ്രഭുവിനെ കണ്ടിട്ടില്ലെന്ന് സിന്ധു മാധ്യമങ്ങളോടെ പറഞ്ഞിരുന്നു. വിവാഹത്തിനുശേഷം അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും, പ്രഭു തന്റെ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ടെന്നും സിന്ധും പറഞ്ഞിരുന്നു. വിവാഹ ശേഷം സിന്ധു ലണ്ടനിലായിരുന്നു. അടുത്തിടെയാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.
Leave a Reply