Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ബോളിവുഡിലെ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ അങ്കിത് തിവാരിയെ ബലാത്സംഗക്കുറ്റത്തിന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലതവണ പീഡനത്തിനിരയാക്കിയെന്ന് കാട്ടി മുംബൈ സ്വദേശിനിയായ പെണ്‍കുട്ടി നല്‍കിയ പരാതിയിന്‍മേലാണ് അറസ്റ്റ്. 2012 ഒക്ടോബര്‍ മുതല്‍ 2013 ഡിസംബര്‍ വരെ പലതവണ അങ്കിത് വിവാഹവാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും .എന്നാല്‍ വിവാഹത്തിന്റെ കാര്യം പറയുന്ന സമയം ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു .കേസില്‍ അങ്കിതിന്റെ സഹോദരനെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .പരാതിയില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനാണ് സഹോദരന്‍ അങ്കുര്‍ തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തത് .2013ല്‍ പുറത്തിറങ്ങിയ ആഷിഖി 2വിലെ സുന്‍ രഹാ ഹെ എന്ന ഗാനമാണ് അങ്കിതിനെ പ്രശസ്തനാക്കിയത്. ഫിലിംഫെയര്‍ അവാര്‍ഡ് അടക്കം ധാരാളം പുരസ്കാരങ്ങള്‍ ആ ചിത്രത്തിലൂടെ അങ്കിതിനെ തേടിയെത്തി .അതുംകൂടാതെ ബോളിവുഡില്‍ ധാരാളം അവസരങ്ങള്‍ ലഭിക്കുന്നതിനും ആ ഗാനം കാരണമായ സമയമാണ് പീഡനക്കുറ്റത്തിനു അറസ്റ്റിലാകുന്നത് .
Leave a Reply