Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 10:34 pm

Menu

Published on February 5, 2016 at 5:43 pm

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ മകള്‍ മരിച്ച നിലയില്‍

singer-shan-johnson-daughter-of-late-musician-johnson-master-found-dead-in-chennai

ചെന്നൈ :  സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ മകളും ഗായികയും സംഗീത സംവിധായികയുമായ ഷാന്‍ ജോണ്‍സണെ (29) മരിച്ച നിലയില്‍ കണ്ടെത്തി. ചൈന്നെയിലെ ഷാന്‍ ജോലി ചെയ്തിരുന്ന ഓഫീസിനടുത്തുള്ള വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.മരണകാരണം വ്യക്തമല്ല. ശാരീരിക അസ്വാസ്ഥ്യങ്ങളാണ് മരണ കാരണമെന്ന് പറയപ്പെടുന്നു. ഷാനിന് ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നാളെ തിരുവനന്തപുരത്ത് ഐറിസ് സ്റ്റുഡിയോയില്‍ റെക്കോര്‍ഡിങ്ങിന് എത്താനിരിക്കെയാണ് മരണം.പ്രെയ്സ് ദ ലോര്‍ഡ്, എങ്കെയും എപ്പോതും, തിര എന്നീ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഹിസ് നെയിം ഈസ് ജോണ്‍ എന്ന ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.ഏക സഹോദരന്‍ റെന്‍ ജോണ്‍സണ്‍ 2012 ഫെബ്രുവരിയില്‍  വാഹന അപകടത്തില്‍ മരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News