Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:02 am

Menu

Published on February 22, 2017 at 1:43 pm

താരാട്ടുപാട്ട് അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ ഗുണം ചെയ്യും

singing-babies-benefits-mothers

അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് താരാട്ട് പാടിക്കൊടുക്കുന്നത് സാധാരണ സംഭവമാണ്. ലോകത്തെവിടെയും ഇതിന് വലിയ മാറ്റങ്ങളൊന്നുമില്ല. ചിലപ്പോള്‍ കുഞ്ഞിനെ ഉറക്കാനും മറ്റുചിലപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താനും അമ്മമാര്‍ താരാട്ട് പാടാറുണ്ട്.

എന്നാല്‍, ഈ താരാട്ട് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഒരുപോലെ ഗുണംചെയ്യുന്നതാണെന്നാണ് പുതിയപഠനങ്ങള്‍ സൂചിപ്പിക്കുന്നത്. താരാട്ടുപാട്ടിലൂടെ അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ദൃഢപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഏതാനും സംഗീതഗവേഷകരുടെ കണ്ടെത്തല്‍.

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മിയാമിലെ ഫ്രസ്റ്റ് സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മാത്രമല്ല ഇത് അമ്മയ്ക്കുണ്ടാകുന്ന വിഷാദങ്ങള്‍ ഇതുവഴി കുറയാന്‍ സഹായിക്കുകയും മാനസികോല്ലാസം നല്‍കുകയും ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നു.

കൂടാതെ നവജാത ശിശുക്കള്‍ക്ക് അവരുടെ ശ്രദ്ധകേന്ദ്രീകരിക്കാനും താരാട്ട് പാട്ടുവഴി സാധിക്കും. മാത്രമല്ല, കുട്ടികളുടെ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കാനും സഹായിക്കും. ജേര്‍ണല്‍ ഓഫ് മ്യൂസിക് തെറാപ്പി എന്ന പുസ്തകത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News