Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:00 am

Menu

Published on March 25, 2014 at 1:38 pm

റിയാലിറ്റി ഷോയില്‍ പാടിയ കന്യാസ്ത്രീ യൂട്യൂബിലെ പുതിയ താരം [വീഡിയോ]

singing-nun-takes-italy-by-storm

റോം : പാട്ട് പാടി ഏവരേയും  അത്ഭുതപ്പെടുത്തി സദസ്സിൽ നിറഞ്ഞുനിന്നത് ഒരു കന്യാസ്ത്രീയാണെന്നത് വിശ്വസിക്കുവാൻ റിയാലിറ്റി ഷോ യുടെ വിധി കർത്താക്കൾക്കും കാണികൾക്കുമായില്ല.ദ വോയ്‌സ് സറ്റണ്‍ഡ് എന്ന ടിവി ഷോയുടെ ഇറ്റാലിയന്‍ പതിപ്പിലാണ് സിസ്റ്റര്‍ ക്രിസ്റ്റീന സൂസിയുടെ അമ്പരപ്പിക്കുന്ന പ്രകടനം.പാട്ടുകൊണ്ട് ഏവരേയും അമ്പരപ്പിച്ച് കളഞ്ഞ കന്യാസ്ത്രീയെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് കാണികള്‍ അഭിനന്ദിച്ചത്.  സിസ്റ്റര്‍ ക്രിസ്റ്റിനയെ ഇറ്റലിയിലെ വോയ്‌സ് ഓഫ് ഇറ്റലി റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് മഠത്തിലെ മുതിര്‍ന്ന സിസ്റ്റര്‍മാരുടെ നിര്‍ബന്ധത്തിന് വഴിങ്ങിയാണ്.മല്‍സരാര്‍ഥിയെ കാണാതെ തിരിഞ്ഞിരുന്നു പാട്ടു കേട്ട ശേഷമാണ് ഈ മത്സരത്തിലേക്ക് മത്സരാര്‍ത്ഥിയെ വിധികര്‍ത്താക്കള്‍ തീരുമാനിക്കുക.അവര്‍ തങ്ങളുടെ സീറ്റില്‍ മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ പുറംതിരിഞ്ഞിരിക്കും. പാട്ട് ഇഷ്ടപ്പെട്ടാല്‍ മാത്രമേ സീറ്റിലെ ബട്ടണ്‍ അമര്‍ത്തി അവര്‍ തിരിയുകയുള്ളു. ഇവിടെ സിസ്റ്റര്‍ ക്രിസ്റ്റീനയുടെ ശബ്ദം കേട്ട നിമിഷത്തില്‍ തന്നെ വിധികര്‍ത്താക്കളുടെ മുഖത്ത് അമ്പരപ്പ് ദൃശ്യമായിരുന്നു. നിമിഷങ്ങള്‍ക്കകം വിധികര്‍ത്താക്കള്‍ തിരിഞ്ഞു. എന്നാല്‍ സ്റ്റേജില്‍ നില്‍ക്കുന്ന ആളെ കണ്ട് അവരുടെ കണ്ണ് തള്ളിപ്പോയി. എന്ത് പറയണമെന്ന് പോലും അറിയാതെ അവര്‍, തങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് യഥാര്‍ഥത്തില്‍ കന്യാസ്ത്രീ ആണോ എന്ന് പോലും ചോദിച്ചു. പള്ളിയില്‍ കുര്‍ബാന മധ്യേ സിസ്റ്റര്‍ പാട്ട് പാടാറുണ്ടെന്ന് ചോദിച്ചറിഞ്ഞ ഒരു ജഡ്ജ് ആയ ജെ അക്‌സ് പറഞ്ഞത്, എന്റെ ചെറുപ്പത്തില്‍ സിസ്റ്റര്‍ പാടുന്നത് കണ്ടിരുന്നെങ്കില്‍ ഇപ്പോള്‍ ഞാന്‍ പള്ളിയിലെ എല്ലാ ചടങ്ങുകളിലും പങ്കെടുത്ത് പോപ്പ് ആകുമായിരുന്നു എന്നാണ്.സിസ്റ്റര്‍ റിയാലിറ്റി ഷോയുടെ ഓഡിഷനില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് വത്തിക്കാന്റെ പ്രതികരണമെന്താണെന്ന വിധികര്‍ത്താവിന്റെ ചോദ്യത്തിന്, അതെനിക്കറിയില്ല.. പോപ് ഫ്രാന്‍സിസ് ഫോണില്‍ വിളിക്കുന്നതിന് കാത്തിരിക്കുകയാണ് ഞാന്‍ എന്നാണ് സിസ്റ്റര്‍ ക്രിസ്റ്റീന മറുപടി നല്‍കിയത്. ‘പോപ് എപ്പോഴും പറയുന്നത് പുറം ലോകത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് സുവിശേഷം പറയണമെന്നാണ്. ദൈവത്തെ കുറിച്ച് പറയുന്നത് നമ്മില്‍ നിന്നും ഒന്നും നഷ്ടപ്പെടുത്തില്ല, കൂടുതല്‍ തരുകയേ ഉള്ളു.അതിനാണ് ഞാന്‍ ഇവിടെ വന്നത്.’ സിസ്റ്റര്‍ പറഞ്ഞു.സിസ്റ്ററിനെ തങ്ങളുടെ ടീമിലേയ്ക്ക് സ്വാഗതം ചെയ്യാന്‍ മത്സരത്തിലായിരുന്നു നാല് വിധികര്‍ത്താക്കളും. ജെ ആക്‌സ് ആണ് സിസ്റ്റര്‍ ക്രിസ്റ്റീനയുടെ പാട്ട് കേട്ട് ആദ്യം തിരിഞ്ഞ ജഡ്ജ്. അതിനാല്‍ തന്നെ ജെ ആക്‌സിന്റെ ഗ്രൂപ്പാണ് മത്സരത്തിനായി സിസ്റ്റര്‍ തിരഞ്ഞെടുത്തതും. സിസ്റ്റര്‍ ക്രിസ്റ്റീനയ്‌ക്കൊപ്പം അവര്‍ അംഗമായ ഉര്‍സിലിന്‍ സിസ്റ്റേഴ്‌സ് ഹോളി ഫാമിലിയില്‍ നിന്നുള്ള മറ്റ് കന്യാസ്ത്രീകളും എത്തിയിരുന്നു. സിസ്റ്റര്‍ ക്രിസ്റ്റീനയുടെ പാട്ടിന് ലഭിച്ച സ്വീകരണം അവരെയും ആവേശഭരിതരാക്കി.യുട്യൂബും സോഷ്യല്‍മീഡിയയും സിസ്റ്ററുടെ പാട്ടിനെ ഏറ്റെടുത്തിരിക്കുകയാണ്. വെറും നാല് ദിവസങ്ങള്‍ കൊണ്ട് 2.25 കോടിയിലേറെ പേരാണ് ക്രിസ്റ്റീന സൂസിയുടെ പാട്ട് യുട്യൂബില്‍ മാത്രം കേട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News