Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:36 am

Menu

Published on September 21, 2017 at 11:28 am

ഗൗരി ലങ്കേഷ് വധക്കേസില്‍ പുതിയ വഴിത്തിരിവ്; കൊലയാളിയുടെ രേഖാചിത്രം വികസിപ്പിച്ചു

sit-have-facial-profile-of-attacker

ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലാപാതക കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സമയത്ത് വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊലയാളിയുടെ രേഖാചിത്രം വികസിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

എന്നാല്‍, അന്വേഷണം നടക്കുന്നതിനാല്‍ ചിത്രം പുറത്തുവിടേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 34നും 38നും ഇടയില്‍ പ്രായമുള്ള വ്യക്തിയാണ് കൊല നടത്തിയതെന്നാണ് നിഗമനം.

സാധാരണ ഫുള്‍ക്കൈ ഷര്‍ട്ടാണ് കൊലയാളി ധരിച്ചിരുന്നത്. കൈയില്‍ ഒരു ചരടും, കഴുത്തില്‍ ഒരു ടാഗും തൂക്കിയിരുന്നു. വൈസറില്ലാത്ത ഹെല്‍മറ്റ് ധരിച്ചിരുന്നതാണ് മുഖത്തിന്റെ രേഖാ ചിത്രം വരയ്ക്കാന്‍ സഹായകമായത്. അക്രമികള്‍ സഞ്ചരിച്ച ബജാജ് പള്‍സര്‍ ബൈക്ക് കണ്ടെത്താനുള്ള ശ്രമവും ഊര്‍ജിതമാക്കിയിട്ടുണ്ട്.

സെപ്തംബര്‍ അഞ്ചിന് ബംഗളൂരുവിലെ വസതിക്ക് മുന്നില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. ഇതേ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും കൂട്ടായ്മയും നടത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News