Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്:കോഴിക്കോട് സിവിൽ സ്റ്റേഷൻ ജീവനക്കാർ ഉച്ചയ്ക്ക് കാൻറീനിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് സംഭവം നടന്നത്. ഭക്ഷണം വിളമ്പുന്നയാളും ഭക്ഷണത്തിനായി കാത്തിരുന്നവരും പെട്ടെന്ന് തറ താഴ്ന്ന് കുഴിയിലേക്ക് വീഴുകയായിരുന്നു.കാൻറീൻ ജീവനക്കാരനായ വെള്ളന്നൂർ ആശാരിക്കണ്ടി മീത്തൽ ശാന്ത(42),കുന്നമംഗലം താഴെ കണ്ണഞ്ചേരി മോഹനൻ(58) എന്നിവരാണ് പെട്ടെന്ന് താഴേക്ക് വീണത്. താഴ്ന്നു പോയവരെ പിടിച്ചു കയറ്റാൻ ശ്രമിക്കവേ കൂടുതൽ ഭാഗം ഇടിഞ്ഞ് വീണ് മാനന്തവാടി ഹരിപ്രിയം വീട്ടിൽ ജയപ്രകാശ്,പാലത്ത് മാലമ്പറത്ത് പ്രേമലത,ഓമശ്ശേരി കോൽക്കുന്ന് വീട്ടിൽ ഹരീഷ്,മൊകവൂർ കൃഷ്ണപുരിയിൽ പ്രജിത്ത് എന്നിവരും കുഴിയിലേക്ക് വീണു. പിന്നീട് കാൻറീനിൽ നിന്നുള്ള ബഹളം കേട്ട് എത്തിയവരാണ് കുഴിയിൽ വീണവരെ രക്ഷിച്ചത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് കൂടുതൽ മണ്ണിടിച്ച് നോക്കിയപ്പോഴാണ് കുഴി തറ താഴ്ന്ന് പോയതിൻറെ കാരണം മനസ്സിലായത്.ഇവിടെ മുമ്പ് ഓവ് ചാലായിരുന്നു.ഇതിനു മുകളിൽ കരുത്തുള്ള അടിത്തറയോ കോണ്‍ക്രീറ്റോ ഇല്ലാതെ ഉണ്ടാക്കിയ കാൻറീൻ ആയിരുന്നു അത്.പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്ന ഈ സ്ഥലം മണ്ണിട്ട് നികത്തിയാണ് ഇവിടെ കാൻറീൻ നിർമ്മിച്ചത്. അടിത്തട്ടിലെ മണ്ണിടിഞ്ഞാണ് അപകടം ഉണ്ടായത്.കൂടുതൽ ഭാഗം ഇടിയാനുള്ള സാദ്ധ്യതയുള്ളത് കൊണ്ട് കാൻറീൻ അടച്ചുപൂട്ടി.
Leave a Reply