Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 11:07 pm

Menu

Published on March 14, 2017 at 3:27 pm

ഫാഷനോ ആരോഗ്യമോ വലുത് ?

skinny-jeans-and-high-heels-bad-for-health

ഫാഷനബിള്‍ ആവുകയെന്നത് മിക്കവരും മനസില്‍ കൊണ്ടു നടക്കുന്ന കാര്യമാണ്. സ്റ്റൈലിഷ് ലുക്ക് ലഭിക്കാനായി പല തരത്തിലുള്ള പരീക്ഷണങ്ങളും നടത്താന്‍ ഇന്നത്തെ തലമുറയ്ക്ക് യാതൊരു മടിയുമില്ല.

എന്നാല്‍ ഫാഷനു വേണ്ടി സ്വീകരിക്കുന്ന ഇത്തരം മാര്‍ഗങ്ങളുടെ ദോഷ ഫലങ്ങള്‍ ആരെങ്കിലും ഓര്‍ത്തിട്ടുണ്ടോ. സ്‌റ്റൈലിഷാകാനായി പരീക്ഷിക്കുന്നവയില്‍ പലതും ആരോഗ്യത്തിന് ഹാനികരമാണെന്നത് ആരും മനസിലാക്കുന്നില്ല.

യാത്രയിലും ഔട്ടിങ്ങിനുമൊക്കെ സുഖമെന്നു തോന്നുന്ന സ്‌കിന്നി ജീന്‍സും കിടിലന്‍ ബാഗുകളുമൊക്കെ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. തണുപ്പില്‍ നിന്ന് രക്ഷയ്ക്കായും കൂള്‍ ലുക്കിനു വേണ്ടിയും രോമക്കുപ്പായങ്ങളും ഭാരമേറിയ ജാക്കറ്റുകളും ഹൂഡ്‌സുമൊക്കെ ധരിക്കുന്നവരുണ്ട്. ഇതു ചുമലിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുകയാണ് ചെയ്യുന്നത്.

ജീന്‍സുകളിലാണെങ്കില്‍ സ്‌കിന്നി ജീന്‍സുകളാണ് താരം. ശരീരത്തോട് ഒട്ടിച്ചേര്‍ന്നു കിടക്കുന്ന സ്‌കിന്നി ജീന്‍സുകള്‍ ഒരിക്കലും ഒരസ്വസ്ഥതയുണ്ടാക്കില്ലെന്നതും ചലന സ്വാതന്ത്രം നല്‍കുന്നതുമൊക്കെയാണ് അവയെ പ്രിയമാക്കി നിര്‍ത്തുന്നത്. എന്നാല്‍, ഇവ ധരിക്കുന്നതോടെ ശരീരത്തിന്റെ രക്തചംക്രമണം കുറയുമെന്നതാണ് സത്യം.

കൂടാതെ ഹൈഹീല്‍ ചെരിപ്പുകള്‍ ധരിക്കുന്നവരിലെ പുറംവേദനയും കാല്‍മുട്ടുവേദനും കേട്ടുപഴകിയ കാര്യമാണ്. മൂന്നിലൊന്നു ശതമാനം സ്ത്രീകള്‍ക്കും പുറംവേദന വരുന്നതിന്റെ പ്രധാന ഘടകം അവര്‍ ധരിക്കുന്ന വസ്ത്രങ്ങളോ ഹീല്‍ കൂടിയ ചെരിപ്പുളോ ആണെന്നതാണ് കാര്യം.

അതുപോലെ മനോഹരമായ നെക്ലസുകള്‍ കണ്ടാല്‍ പലര്‍ക്കും അത് വാങ്ങാതിരിക്കാനാകില്ല. എന്നാല്‍ ഭാരം കൂടിയ ഡിസൈനുകള്‍ പലതും നിങ്ങളുടെ കഴുത്തിനും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്നത് ഓര്‍ക്കുക.

ഫാഷനബിള്‍ വാര്‍ഡ്രോബ് ശരീരത്തില്‍ ഉണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങളെക്കുറിച്ച് പലരും ബോധവാന്മാരല്ലെന്നുള്ളതാണ് സത്യം. അമിത ഭാരമുള്ള ഹാന്‍ഡ്ബാഗുകളും ഫാഷന്‍ പ്രേമികളുടെ പ്രിയപ്പെട്ടതാണ്. പക്ഷേ ഇത് ഷോള്‍ഡറുകളുടെ ആരോഗ്യത്തെ വിപരീതമായി ബാധിക്കുന്നു. മറു ഷോള്‍ഡറിനെ അപേക്ഷിച്ച് ബാഗ് ധരിച്ചിരിക്കുന്ന ഷോള്‍ഡര്‍ താഴ്ന്നിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News