Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാനഡയിലെ കടലോരത്ത് ചത്തടിഞ്ഞ തിമിംഗലം പൊട്ടിത്തെറിക്കുമോ എന്ന ഭീതിയിൽ നഗരവാസികൾ കഴിയുന്നു.25 മീറ്റർ നീളമുള്ള തിമിംഗലം അഴുകിയ നിലയിലാണ് ചത്തടിഞ്ഞത്. തിമിംഗലത്തിൻറെ വയറിൽ മീതെയിൻ വാതകമാണെന്നും ഇത് പൊട്ടിയാൽ രോഗകാരണമായേക്കാവുന്ന ബാക്ടീരിയ പരിസര പ്രദേശങ്ങളിൽ പരക്കുമെന്നും ഇവിടുത്തെ ആളുകൾ ഭയപ്പെടുന്നു.കഴിഞ്ഞയാഴ്ച്ചയിലുണ്ടായ മഞ്ഞു വീഴ്ച്ചയാണ് തിമിംഗലത്തിൻറെ മരണ കാരണമെന്നാണ് നിഗമനം.എങ്കിലും തിമിംഗലത്തിന് അടുത്തേക്ക് ആരും പോകരുതെന്നും, എന്തെങ്കിലും വസ്തുക്കൾ കൊണ്ട് തൊടുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.എന്നാൽ തിമിംഗലത്തെ എങ്ങനെ മറവ് ചെയ്യുമെന്ന ആശങ്കയിലാണ് ഇവിടുത്തെ തീരദേശവാസികൾ.
Leave a Reply