Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 30, 2023 1:15 am

Menu

Published on August 7, 2013 at 10:42 am

വളര്‍ത്തുമൃഗ കടയില്‍നിന്ന് രക്ഷപ്പെട്ട പാമ്പ് രണ്ടു കുട്ടികളെ കൊന്നു

snake-kills-2-n-b-boys-after-escaping-store

ടൊറന്റോ: വളര്‍ത്തുജീവികള്‍ക്കായുള്ള കടയില്‍നിന്ന് രക്ഷപ്പെട്ട പെരുമ്പാമ്പ് രണ്ട് കുട്ടികളെ കൊന്നു. കിഴക്കന്‍ കാനഡയില കാംബെല്‍ടണ്‍ നഗരത്തിലാണ് സംഭവം. കൊനോര്‍ ബാര്‍ത് എന്ന ഏഴുവയസ്സുകാരനും അഞ്ചുവയസ്സുളള സഹോദരന്‍ നോ ബാര്‍തുമാണ് മരിച്ചത്. കുടുംബസുഹൃത്തിന്റെ ഫ്ലാറ്റില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു സംഭവം.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍നിന്ന് രക്ഷപ്പെട്ടതായിരുന്നു പെരുമ്പാമ്പ്. പാമ്പുകളെപ്പോലുള്ള സാധാരണമല്ലാത്ത വളര്‍ത്തു മൃഗങ്ങള്‍ക്കു വേണ്ടിയുള്ള കടയാണിത്. രണ്ടു നില കെട്ടിടത്തിന്റെ ജാലകത്തിലൂടെയാണ് പെരുമ്പാമ്പ് കുട്ടികള്‍ കിടക്കുന്ന മുറിയില്‍ കടന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ കഴുത്തിലൂടെ ചുറ്റി വരിഞ്ഞാണ് പാമ്പ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം പാമ്പിനെ പിടികൂടി.

Loading...

Leave a Reply

Your email address will not be published.

More News