Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയാലിറ്റി ഷോയിലൂടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനൊരുങ്ങുന്ന ആര്യയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമര്‍ശനം. തനിക്ക് വിവാഹപ്രായമായെന്നും വധുവിനെ ആവശ്യമുണ്ടെന്നും ആവശ്യപ്പെട്ട് ആര്യ തന്റെ ഫെയ്സ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് വധുവിനെ ഒരു റിയാലിറ്റി ഷോയിലൂടെ തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു. പരിപാടി സംപ്രേക്ഷണം ചെയ്യുന്നത് കളേഴ്സ് ടിവി തമിഴ് ചാനലാണ്. എങ്ക വീട്ടു മാപ്പിളൈ എന്നാണ് ഷോയുടെ പേര്. ഭാവി വധുവിനെക്കുറിച്ച് തനിക്ക് ഒരു നിബന്ധനയും ഇല്ലെന്നും തന്നെ ഇഷ്ടപ്പെടുന്ന ആളാകണമെന്ന് മാത്രമേ ആഗ്രഹമുള്ളുവെന്നും ആര്യ പറഞ്ഞിരുന്നു. എന്നാൽ ഈ ഷോയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ‘ഇങ്ങനെയല്ല ഭാവി വധുവിനെ കണ്ടു പിടിക്കേണ്ടതെന്നും പെണ്‍കുട്ടികളുടെ മനസ്സ് വച്ച് കളിക്കരുതെന്നും’ ചിലര്‍ അഭിപ്രായപ്പെടുന്നു. 16 പെണ്‍കുട്ടികളെ തിരഞ്ഞെടുത്താണ് ഷോ നടക്കുന്നത്. ഇതിൽ രണ്ട് മലയാളി പെൺകുട്ടികളും പങ്കെടുക്കുന്നുണ്ട്. ഷോയിലെ വിജയിയെ ആര്യ മിന്നു ചാര്‍ത്തും.
Leave a Reply