Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കാറിനു മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത് പലരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഇനി ഇത്തരത്തില്‍ സെല്‍ഫി എടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നേക്കാം.
ഏതെങ്കിലും ഹോളിഡേ കോട്ടേജിനു മുന്നില്‍നിന്നൊരു ഫോട്ടോയായാലും മതി, ആദായ നികുതി വകുപ്പ് നിങ്ങളെ പിടികൂടാന്‍. ഒരാളുടെ വരുമാനം പരിശോധിക്കാന്‍ നിലവില്‍ പിന്തുടരുന്ന ബാങ്ക് അക്കൗണ്ട് പരിശോധന ഉള്‍പ്പടെയുള്ള പരമ്പരാഗത രീതികള്‍ വിട്ട് പുതിയ സാധ്യതകള്‍ തേടുകയാണ് ആദായ നികുതി വകുപ്പ്.
അതിനായി വ്യക്തികളുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് പദ്ധതി.
വ്യക്തികളുടെ ചെലവ് ചെയ്യല്‍ രീതികളാണ് ഇതിലൂടെ പരിശോധിക്കുക. ആദായ നികുതി റിട്ടേണിലൂടെ വെളിപ്പെടുത്തുന്ന വരുമാനവുമായി ഇത് താരതമ്യം ചെയ്യും.
ഓഫീസോ, വീടോ റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുത്ത് പരിശോധിക്കുന്ന രീതി പിന്തുടരാതെ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തിയാകും ഇനി ആദായ നികുതി വകുപ്പ് നടപടിയെടുക്കുക.
വന്‍തുകയുടെ ഇടപാടുകള്‍ പരിശോധിക്കുന്നതിനായി ‘പ്രൊജക്ട് ഇന്‍സൈറ്റ്’ എന്ന പദ്ധതി കഴിഞ്ഞ മെയില്‍ ധനകാര്യമന്ത്രാലയം കൊണ്ടുവന്നിരുന്നു.
ഡാറ്റ ശേഖരിച്ച് വിശകലനം ചെയ്തായിരിക്കും നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുക. ഇതിനായി സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് എല്‍ആന്റ്ടി ഇന്‍ഫോടെകുമായി കരാറിലെത്തിയിരുന്നു.
വിവിധ ഇടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാക്കിയത് ഇതിന്റെ ഭാഗമായാണ്. ചെലവുചെയ്യല്‍ രീതി പരിശോധിച്ചായിരിക്കും നികുതി വെട്ടിക്കുന്നവരെ ഇനി പിടികൂടുക. പാന്‍ ആധാറുമായി ബന്ധിപ്പിച്ചതിലൂടെ വ്യക്തികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ആദായ നികുതി വകുപ്പിന് ബുദ്ധിമുട്ടില്ല.
Leave a Reply