Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകം മുഴുവൻ സെക്കന്റിൽ 10 ജിബി വേഗതയുള്ള ഇന്റർനെറ്റ് ലഭ്യമാക്കാൻ പദ്ധതിയിടുകയാണ് ഫെയ്സ്ബുക്ക്.കൂടുതൽ ഗ്രാമങ്ങളിലേക്ക് മികച്ച നെറ്റ് സേവനം ലഭ്യമാക്കുകയാണ് ഫെയ്സ്ബുക്കിന്റെ മുഖ്യലക്ഷ്യം.ഡ്രോൺ എന്ന പേരിൽ അറിയപ്പെടുന്ന ആളില്ലാവിമാത്തിന്റെ സഹായത്തോടെയാണ് ഇന്റർനെറ്റ് സേവനം നൽകുക.
ബോയിങ് 737 വിമാനത്തിന്റെ ചിറകിനേക്കാൾ വലുപ്പമുള്ളതും എന്നാൽ ഒരു കാറിനേക്കാൾ ഭാരം കുറഞ്ഞതുമാണ് ഈ ആളില്ലാ വിമാനത്തിന്റെ ചിറകുകൾ. ഫെയ്സ്ബുക്ക് തന്നെ പ്രത്യകം രൂപകൽപന ചെയ്തതാണ് ഡ്രോൺ. സോളാർ പാനലുകളുടെ സഹായത്തോടെ 90 ദിവസത്തോളം 90,000 അടി ഉയരത്തിൽ നിൽക്കാൻ ഈ ഡ്രോണിനാകും.
അമേരിക്കയിൽ നടത്തിയ ആദ്യ പരീക്ഷണം വിജയകരമായിരുന്നു എന്ന് ഫെയ്സ്ബുക്ക് അധികൃതർ അറിയിച്ചു. ഫെയ്സബുക്കിന്റെ ബ്രിട്ടണിലെ ടീമാണ് ഡ്രോൺ വികസിപ്പിച്ചെടുത്തത്. ഗൂഗിള്‍ ബലൂണ്‍ പദ്ധതിയോട് കിടപിടിക്കുന്നതായിരിക്കും ഫെയ്സ്ബുക്കിന്റെ ഇന്റർനെറ്റ് പദ്ധതി.
മുകളിൽ നിന്ന് ലേസർ സംവിധാനത്തിലൂടെയായിരിക്കും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക. ഇന്റർനെറ്റ് സേവനത്തിനായി പ്രത്യേകം ലേസർ ടെക്നോളജിയും ഫെയ്സ്ബുക്ക് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
Leave a Reply