Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 6, 2026 7:40 am

Menu

Published on May 21, 2015 at 5:30 pm

കേരളത്തില്‍ വിറ്റഴിക്കുന്ന 300ഓളം കമ്പനികളുടെ ശീതള പാനീയങ്ങളില്‍ മാരകമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്…

soft-drinks-food-products-of-300-firms-adulterated

തിരുവനന്തപുരം: കേരളത്തിലെ വിപണികളില്‍  വിറ്റഴിക്കുന്ന ശീതള പാനീയങ്ങളിലും ഐസ്‌ക്രീമുകളിലും മാരകമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയതായി  കണ്ടെത്തല്‍. കേരള ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഓഫീസാണ് രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയതായി കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങളെ വിപണിയില്‍നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഫുഡ് ആന്റ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റി ഉത്തരവിറക്കി.കൂടിയ അളവില്‍ ലെഡും മോണോ സോഡിയം ഗ്രൂട്ടമേറ്റും അടങ്ങിയിട്ടുണ്ടെന്ന കാരണത്താല്‍ മാഗി നൂഡില്‍സിനെതിരെ ഉത്തര്‍ പ്രദേശ് റഗുലേറ്ററി അതോറിറ്റിയുടെ നടപടിയുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ഈ തീരുമാനം.ബഹുരാഷ്ട്ര കമ്പനികളുടേതടക്കമുള്ള 300 കമ്പനികളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ മായം ചേര്‍ത്തവയാണെന്നും കേരള ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഓഫീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ കമ്പനികളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പകരം ആഗോള കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഈ വിവരങ്ങള്‍ ഇന്ത്യന്‍ ഫുഡ് ആന്റ് സേഫ്റ്റി അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.അതേസമയം മായം ചേര്‍ത്ത് വിറ്റഴിക്കപ്പെടുന്ന മരുന്നുകളും കുട്ടികളെ ലക്ഷ്യമിട്ടുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളും എത്രയും പെട്ടെന്നതന്നെ പിടിച്ചെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഗുളികകളിലാണ് ഏറ്റവും കൂടുതല്‍ മായം ചേര്‍ക്കപ്പെടുന്നത്. ഇവയില്‍ പലതും രാസപദാര്‍ത്ഥങ്ങളും ചോക്ക് പൊടിയും ചേര്‍ത്താണ് വിറ്റഴിക്കുന്നത്. കുട്ടികളെ ലക്ഷ്യമാക്കി വിറ്റഴിക്കപ്പെടുന്ന ശീതള പാനീയങ്ങളിലെ നിറം നല്‍കുന്ന പദാര്‍ത്ഥങ്ങള്‍ കാന്‍സറിന് വരെ കാരണമാകുമെന്ന് തെളിയിക്കപ്പെട്ടതാണ്.ചിപ്പ്‌സുകളിലും ഐസ്‌ക്രീമുകളിലും മാരകമായ ബാക്ട്രീരിയകളും അടങ്ങിയിരിക്കുന്നു. സംസ്ഥാനത്തെല്ലായിടത്തുനിന്നും ശേഖരിച്ച സാമ്പിളുകള്‍ സര്‍ക്കാരിന് കീഴിലുള്ള ലബോറട്ടറികളില്‍ പരിശോധിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News