Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അങ്ങനെ 99 വർഷങ്ങൾക്ക് ശേഷം അമേരിക്കയെ മൊത്തം ഇരുട്ടിലാക്കി സമ്പൂർണ സൂര്യഗ്രഹണം. അമേരിക്കയിൽ പൂർണ സൂര്യഗ്രഹണം തന്നെയായിരുന്നു. അതേ സമയം ബ്രിട്ടനിൽ ഭാഗികമായി സൂര്യഗ്രഹണം നടന്നു. ആയിരക്കണക്കിന് പേരാണ് ഈ ഗ്രഹണം കാണാൻ തടിച്ചു കൂടിയിരുന്നത്.
ഗ്രഹണം നടക്കുന്ന ഈ സമയത്ത് കണ്ണുകൾ കൊണ്ട് നേരിട്ട് നോക്കിയാൽ കാഴ്ചശക്തിയെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ സാധിക്കുന്ന ഈ അപൂർവ കാഴ്ച കാണാൻ പലരും ധൈര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നിരുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപും ഭാര്യയും ബാൽക്കണിയിൽ ഇരുന്നു ഗ്രഹണം നടക്കുന്ന സമയത്തെ ഇരുട്ട് ആസ്വദിച്ചെന്ന് റിപ്പോർട്ട് ഉണ്ട്.
പകലിനെ ഇരുട്ടിലാക്കിയ ഗ്രഹണം ആരംഭിച്ചത് രാവിലെ ഒമ്പത് മണിക്കായിരുന്നു. ഒറെഗോണില്‍ നിന്നുമായിരുന്നു ഗ്രഹണം ആരംഭിച്ചത്. തുടർന്ന് ഒരു 10.20 ആയപ്പോഴേക്കും സൂര്യൻ പൂർണമായും മൂടിയ അവസ്ഥയിലായി.തുടർന്നുള്ള 90 മിനിറ്റുകളിൽ സൂര്യഗ്രഹണം 14 സ്റ്റേറ്റുകളിൽ ദൃശ്യമായി.
അവസാനം ഇത് ഇത് സൗത്ത് കരോലിനയില്‍ അവസാനിക്കുകയായിരുന്നു. 14 സ്റ്റേറ്റുകളിൽ ഒഴികെ ബാക്കി 36 സ്റ്റേറ്റുകളിൽ ഭാഗികമായി മാത്രമായിരുന്നു ഗ്രഹണം നടന്നത്. ഇന്റര്‍നാണല്‍ സ്പേസ് സ്റ്റേഷന്‍ അടക്കം പലരും അത്ഭുതകരമായ പല ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഗ്രഹണത്തിന്റെ പല തരത്തിലുള്ള ഈചിത്രങ്ങളിൽ തികച്ചും അത്ഭുതം ഉളവാക്കുന്നവ തന്നെയാണ്. കറുത്ത സൂര്യൻ പശ്ചാത്തലത്തിൽ പറക്കുന്ന വിമാനത്തിന്റെ അത്യപൂർവമായ ചിത്രവും ഉണ്ടായിരുന്നു അവയിൽ.
Leave a Reply