Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോളാര്‍ കേസില്‍ ചിലരെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും കെ.മുരളീധരന്‍ പരസ്യമായി പ്രതികരിച്ചു. ജിക്കുമോനെയും സലിംരാജിനെയും അറസ്റ്റ് ചെയ്യാത്തതും വീഴ്ചയാണെന്ന് മുരളി വ്യക്തമാക്കി.വിഎസിനു നേരെ ഗ്രനേഡ് എറിഞ്ഞതില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു.
മുരളീധരന്‍ പറഞ്ഞത് ശരിയാണെന്ന് ഐ ഗ്രൂപ്പ് നേതാവായ ജോസഫ് വാഴക്കന്‍ ഏറ്റുപിടിച്ചു. അറിഞ്ഞുകൊണ്ടുള്ള വീഴ്ചയാണിതെന്ന് ഒരുമുഴം കൂടി കടന്ന് അജയ് തറയിലും പറഞ്ഞു. വിശാലമായി കുറ്റപ്പെടുത്താതെ ഏത് കാര്യത്തിലാണ് പ്രശ്‌നമെന്ന് മുരളീധരന്‍ പറയണമെന്ന് ടി സിദ്ദിഖ് പറഞ്ഞു. സലിംരാജിനേയും ജിക്കുമോനെയും അറസ്റ്റ് ചെയ്യാനുള്ള തെളിവ് കൈയിലുണ്ടെങ്കില്‍ മുരളീധരന്‍ അത് അന്വേഷണ സംഘത്തിന് കൈമാറണമെന്നും സിദ്ദിഖ് പറയുന്നു.
Leave a Reply