Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:42 am

Menu

Published on October 12, 2017 at 11:00 am

സോളാര്‍ കേസ്; വിജിലന്‍സ്, ക്രിമിനല്‍ കേസ് അന്വേഷണ ഉത്തരവുകള്‍ ഇന്നിറങ്ങും

solar-report-vigilance-criminal-case-order

തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള വിജിലന്‍സ്, ക്രിമിനല്‍ കേസ് അന്വേഷണ ഉത്തരവുകള്‍ ഇന്നിറങ്ങും.

കേസില്‍ അന്വേഷണത്തിനു നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാലുടന്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും കേസെടുക്കും.

നിലവിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം മാത്രമേ ചോദ്യം ചെയ്യലും അറസ്റ്റുംപോലുള്ള കടുത്ത നടപടികളിലേക്കു കടക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല. ഇന്നുതന്നെ അന്വേഷണ സംഘം രൂപീകരിച്ചു ഉത്തരവിറക്കി നടപടികള്‍ വേഗത്തിലാക്കാനാണു പൊലീസിന്റെ തീരുമാനം.

സരിതയുടെ 2013ലെ കത്താണ് മാനഭംഗക്കേസിന്റെ അടിസ്ഥാനമെന്നതിനാല്‍ ആദ്യം തന്നെ സരിതയുടെ മൊഴി രേഖപ്പെടുത്തണം. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന സൂചനയാണു സരിത നല്‍കുന്നത്.

ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍മേലുള്ള നിയമോപദേശ പ്രകാരം മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും പ്രത്യേകം കേസുകളെടുക്കണം. എന്നാല്‍ നിലവില്‍ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ സോളര്‍ കേസുകളുണ്ട്.

വിചാരണയിലേക്കു കടക്കാറായവ വീണ്ടും അന്വേഷിക്കാനാണു നിലവിലെ നിര്‍ദേശം. അതിനാല്‍ അവയുടെയടക്കം കേസ് ഡയറികള്‍ പരിശോധിച്ചശേഷമാവും എത്ര കേസുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം തീരുമാനിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News