Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സരിത എസ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതി ഇരുവര്‍ക്കുമെതിരെ ഉന്നയിച്ചത്. അസാധാരണ സാഹചര്യത്തില്‍ അസാധാരണ വിധിയുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയ കോടതി ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണമെന്നും വ്യക്തമാക്കി. . പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും തുല്യനീതിയാണ് ലഭിക്കുക. അസാധാര സാഹചര്യത്തില്‍ കോടതിയില്‍നിന്ന് അസാധാരണ ഉത്തരവുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.ഏപ്രില്‍ 14നുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. പൊതു പ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രാവിലെ ഹര്‍ജി പരിഗണിച്ച കോടതി പ്രാഥമിക നടപടികളിലേക്കു പോലും കടക്കാതെ എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
Leave a Reply