Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:38 pm

Menu

Published on June 20, 2013 at 5:18 am

സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളുമായി സാമ്പത്തിക തിരുമറി:പി.ആര്‍.ഡി ഡയറക്ടര്‍ക്ക് സസ്പെന്‍ഷന്‍

solar-scandal-prd-director-suspended

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളുമായി സാമ്പത്തിക തിരുമറി നടത്തിയതിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്‌ റിലേഷന്‍സ് ഡയറക്ടര്‍ എ. ഫിറോസിനെ സസ്പെന്‍ഡ് ചെയ്തു.ബാങ്ക് മേധാവിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സരിത എസ് .നായരും ബിജു രാധാകൃഷ്ണനും തിരുവനന്തപുരത്ത് നടത്തിയ 40 ലക്ഷത്തിന്റെ തട്ടിപ്പുകേസില്‍ മൂന്നാം പ്രതിയാണ് ഫിറോസ് . സലിം എന്നയാളുടെ പരാതി 2009 ഫെബ്രുവരി 26ന് ആണ് മെഡിക്കല്‍ കോളജ് പൊലീസിന് കിട്ടിയത് . കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെയാണ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിച്ചത്.ഫിറോസിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ പൊതുഭരണ വകുപ്പിന് 2010 ല്‍ നല്‍കിയ കത്ത് പൂഴ്ത്തുകയായിരുന്നു.ഇതിനെത്തുടര്ന്നുള്ള അന്യേഷണത്തിന് മന്ത്രി കെ.സി. ജോസഫ് ഉത്തരവിട്ടു.

Loading...

Leave a Reply

Your email address will not be published.

More News