Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:10 am

Menu

Published on August 13, 2018 at 11:59 am

മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു..

somnath-chatterjee-former-lok-sabha-speaker-passed-away

മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി(89) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഞായറാഴ്ച രക്തശുദ്ധികരണം നടത്തുന്നതിനിടെ ഹൃദയാഘാതം വന്നതാണ് സ്ഥിതി മോശമാവാൻ കാരണം. കഴിഞ്ഞ മാസം രക്തനാഡി പൊട്ടിയതിനെ തുടർന്ന് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നു.

നാല്പത് ദിവസം ചികിത്സയിലായിരുന്ന അദ്ദേഹം സുഖപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു. വീണ്ടും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച മുതൽ ശ്വസനയന്ത്രത്തിന്റെ സഹായത്താലാണ് കഴിഞ്ഞിരുന്നത്.

2004 മുതൽ 2009 വരെ സ്പീക്കർ ആയി പ്രവർത്തിച്ചു. പത്ത് തവണ അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ദേഹം സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. യുപിഎ സർക്കാരിന് സിപിഎം പിന്തുണ പിൻവലിച്ചതിനെ തുടർന്ന് സ്പീക്കർ പദവിയിൽ നിന്ന് രാജിവെക്കാതിരുന്നതിന് 2008 ൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

Loading...

Leave a Reply

Your email address will not be published.

More News