Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊണ്ടോട്ടി: മലപ്പുറത്ത് മാതാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന ശേഷം മകന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കൊണ്ടോട്ടിയിലാണ് സംഭവം. കൊണ്ടോട്ടി നീറാട് വരടിക്കുത്ത് പറമ്പ് മാപ്പിള വീട്ടില്‍ ആയിശക്കുട്ടി(58)യെ ആണ് മകന്‍ അബ്ദുല്‍ ഗഫൂര്‍(42) കല്ല് കൊണ്ട് അടിച്ചു കൊന്ന് ശേഷം പള്ളിക്കിണറ്റിലെ കിണറില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇന്നലയെ വൈകിട്ടായിരുന്നു സംഭവം. ഇരുവര്‍ക്കും മാനസികമായി വൈകല്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു..
പള്ളിയില്‍ ഉച്ചക്ക് നമസ്‌ക്കരിക്കാനെത്തിയവര്‍ പളളിക്കിണറ്റിലെ വെളളം കലങ്ങിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നുകയും തുടര്‍ന്ന് പരിശോധിക്കുകയുമായിരുന്നു. അങ്ങനെ അബ്ദുല്‍ ഗഫൂറിന്റെ മൃതദേഹം കണ്ടെത്തുകയും ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് അബ്ദുല്‍ ഗഫൂര്‍ മരിച്ച വിവരം വീട്ടില്‍ അറിയിക്കാനായി എത്തിയപ്പോഴാണ് മാതാവ് തലക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹ മോചിതയായ ആയിശക്കുട്ടിയും ഒരേയൊരു മകനായ അബ്ദുള്‍ ഗഫൂറും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഇരുവര്‍ക്കും മാനസിക അസ്വസ്ഥ്യം ചെറിയ രീതിയില്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും അല്‍പ്പം അകലം പാലിച്ചായിരുന്നു ഇവര്‍ ജീവിച്ചിരുന്നതും. മഞ്ചേരി സി.ഐ എന്‍.വി.ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അബ്ദുള്‍ ഗഫൂറിന്റെ ഭാര്യ ഫാത്തിമ സുഹ്‌റ.ഏക മകള്‍ ഫാത്തിമ ഫിദ.മരിച്ച ആയിശക്കുട്ടിയുടെ സഹോദരങ്ങള്‍. മുഹമ്മദ്,ഏന്തീന്‍കുട്ടി,അലവി,അബൂബക്കര്‍,പരേതനായ മൊയ്തീന്‍.
Leave a Reply