Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡിലെ ഒരു പുതിയ ചിത്രത്തിനായി നടി സോനാക്ഷി സിന്‍ഹ അണിഞ്ഞത് 75 ലക്ഷം വിലയുള്ള ലെഹെംഗായാണ് . അർജുൻ കപൂറിനെ നായകനാക്കി ബോണി കപൂർ നിർമ്മിച്ച ‘ടെവര്‍’ എന്ന ബോളിവുഡ് ചിത്രത്തിലെ ഒരു പാട്ടു രംഗത്തായിരുന്നു സോനാക്ഷി ഈ വസ്‌ത്രം ധരിച്ചത് . മാത്രമല്ല ഈ പാട്ടു രംഗത്തിന് മാത്രമായി ചെലവഴിച്ചത് 2.5 കോടി രൂപയായിരുന്നു. സോനാക്ഷിയുടെ ഈ വേഷത്തിലുള്ള ഗാനം യു ട്യൂബില്‍ ഇതിനോടകം തന്നെ 1.5 ലക്ഷം പേരാണ് കണ്ടത്. മഹേഷ്‌ബാബുവും ഭൂമികാചൗളയും പ്രധാന വേഷത്തില്‍ അഭിനയിച്ച ഒക്കഡുവിന്റെ ഹിന്ദി പതിപ്പാണ് ടെവര്‍. ബോളിവുഡില്‍ ഇതാദ്യമായല്ല വന്‍ ചെലവിലുള്ള വസ്‌ത്രം നായിക ധരിക്കുന്നത്. കമ്പത്ത് ഇഷ്‌ക്ക് എന്ന ഗാനരംഗത്ത് കരീന കപൂര്‍ ധരിച്ച വസ്‌ത്രത്തിന്റെ വില 80 ലക്ഷമായിരുന്നു.ദേവദാസില്‍ മാധുരി ദീക്ഷിത് ധരിച്ച വസ്ത്രത്തിന് 15 ലക്ഷമായിരുന്നു വില.
–
–

–

–

–
–
–
Leave a Reply