Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഇന്ന് കേരളത്തിലെത്തും. രാവിലെ ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യുന്ന സോണിയഗാന്ധി ഉച്ചക്ക് യുഡിഎഫ് കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തും. കോണ്‍ഗ്രസിനെതിരെ യുഡിഎഫിലെ മറ്റ് കക്ഷികള്‍ സോണിയഗാന്ധിക്ക് മുന്നില്‍ പരാതി ഉന്നയിക്കും. 10 വര്‍ഷം പൂര്‍ത്തിയാക്കിയ കെപിസിസി ഭാരവാഹികളെ നീക്കണമെന്ന് തിരുവനന്തപുരം ഡിസിസി ഭാരവാഹികളുടെ യോഗത്തില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.ഉച്ച ഭക്ഷണത്തിനു ശേഷം 2.10 ന് പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കും. നിര്‍മാണം പൂര്‍ത്തിയായ കംപ്യൂട്ടര്‍ സയന്‍സ് ബ്ലോക്ക്, വനിതാ ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനവും നിര്‍മാണം ആരംഭിക്കുന്ന ആര്‍ക്കിടെക്ച്ചര്‍ ബ്ലോക്ക്, പ്രിന്‍സിപ്പല്‍ ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ ശിലാസ്ഥാപനവും സോണിയ നിര്‍വഹിക്കും. 5.30ന് സോണിയ മടങ്ങും.
Leave a Reply