Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 16, 2025 9:54 am

Menu

Published on December 17, 2013 at 11:08 am

സൗമ്യ വധക്കേസ്:ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

soumya-murder-case-court-verdict-govindachami-gets-death-sentence

കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഗോവിന്ദച്ചാമി സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജിയിലാണ് വിധി.കേസില്‍ സാക്ഷികളില്ലെന്ന ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്റെ വാദം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി.ജസ്റ്റിസുമാരായ ടി ആര്‍ രാമചന്ദ്രന്‍ നായര്‍, കമാല്‍ പാഷ എന്നവര്‍ ഉള്‍പ്പെടെ ഡിവിഷന്‍ ബഞ്ചാണ് വധശിക്ഷ ശരിവെച്ചത്.ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ പരിഗണിച്ചാണ് പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് പ്രതിഭാഗം ചൂണ്ടിക്കാണിച്ചിരുന്നു.എന്നാല്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതിക്കെതിരാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.കുറ്റകൃത്യം നടത്തിയതില്‍ പ്രതിയ്ക്ക യാതൊരു പശ്ചാത്താപവും ഇല്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ തീവണ്ടിയില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ 2011 ഫെബ്രുവരി 6നാണ് മരിച്ചത്.തൃശൂരിലെ അതിവേഗ കോടതിയാണ് ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News