Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. . ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് വിധി. കൊലപാതകകുറ്റം തെളിയിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരാജയപ്പെട്ടിരുന്നു. ബലാത്സംഗ കേസിലാണ് ജീവപര്യന്തം. വധശിക്ഷയ്‌ക്കെതിരെ പ്രതി ഗോവിന്ദച്ചാമി നല്‍കിയ അപ്പീലിലാണ് കോടതി വിധി.വധശിക്ഷ റദ്ദാക്കിയ കോടതി പ്രതിക്ക് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. രണ്ട് വര്‍ഷം കൂടി ശിക്ഷ അനുഭവിച്ചാല്‍ പുറത്തിറങ്ങാം.ശാസ്ത്രീയ തെളിവുകള്‍ പ്രോസ്‌ക്യൂഷന്‍ നല്‍കിയിട്ടുണ്ടെങ്കിലും അത് തെറ്റെന്ന് പറയുന്നില്ല. ന്നൊല്‍ സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് ആരാണെന്നോ എടുത്തുചാടിയതാണെന്നോ തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ല. അതുകൊണ്ടുതന്നെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കൊലക്കുറ്റം ഒഴിവാക്കുകയാണെന്ന് കോടതി വ്യക്തമാക്കി. സാക്ഷിമൊഴികള്‍ അവ്യക്തമായതിനാല്‍ ബലാത്സംഗ കുറ്റത്തിനുള്ള പരമാവധി ശിക്ഷ നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Leave a Reply