Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂർ∙ കേരളജനത ഒന്നടങ്കം സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതിന്റെ ഞെട്ടലിലാണ്…ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കുക മാത്രമല്ല, ഏഴുവർഷം കഠിനതടവെന്ന തരതമ്യേന ചെറിയ ശിക്ഷയിലേക്ക് വധശിക്ഷ കുറയ്ക്കുകയാണ് കോടതി. സൗമ്യ കൊല്ലപ്പെട്ടിട്ടില്ല എന്ന് ആരും പറയില്ല. കാരണം അവള്‍ മരിച്ചുകഴിഞ്ഞു. അവളെ കൊന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം, സുപ്രീം കോടതിയ്ക്കും അറിയാം. പക്ഷേ ഗോവിന്ദച്ചാമിയാണോ കൊന്നത് എന്ന കാര്യം നിയമത്തിന്റെ മുന്നില്‍ തെളിയിക്കപ്പെടേണ്ടതുണ്ട്.അത് തെളിയിക്കേണ്ടത് പ്രോസിക്യൂഷന്‍ ആയിരുന്നു. അക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. പക്ഷേ തെളിവുകള്‍… അത് നമുക്ക് മുന്നില്‍ തെളിഞ്ഞ് തന്നെ കടിക്കുകയാണ്. ഇതാ ആ തെളിവുകള്‍ …
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ച് സൗമ്യ ആക്രമിക്കപ്പെട്ടത്. ഈ തീവണ്ടിയില്‍ തന്നെയാണ് സൗമ്യ യാത്ര ചെയ്തത് എന്നകാര്യം തെളിയിക്കപ്പെട്ടിട്ടുളളതാണ്.
കൊച്ചി-ഷൊര്‍ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ വച്ച് ഗോവിന്ദച്ചാമിയെ കണ്ടവരുണ്ട്. ഇത് സാക്ഷിമൊഴിയായി രേഖപ്പെടുത്തിയിട്ടും ഉണ്ട്.
റെയില്‍വേ ട്രാക്കില്‍ വച്ച് ക്രൂരമായ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ സൗമ്യ നിലവിളിച്ചിരുന്നു. സൗമ്യയുടെ കരച്ചില്‍ പ്രദേശവാസികള്‍ കേട്ടിട്ടുണ്ട്.
സൗമ്യ കമ്പാര്‍ട്ട് മെന്റില്‍ നിന്ന് സ്വയം ചാടുകയായിരുന്നോ അതോ ഗോവിന്ദച്ചാമി തള്ളിയിടുകയായിരുന്നോ? എന്തായാലും കമ്പാര്‍ട്ട് മെന്റില്‍ നിന്ന് സൗമ്യയുടെ ഹെയര്‍ പിന്നും ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടിന്റെ ബട്ടണുകളും കിട്ടിയിട്ടുണ്ട്.
സൗമ്യയുടെ ശരീരത്തില്‍ ഗോവിന്ദച്ചാമി നഖം കൊണ്ട് മാന്തിയിട്ടുണ്ട്. ആക്രമിക്കപ്പെടുമ്പോള്‍ സൗമ്യയുടെ ഗോവിന്ദച്ചാമിയെ മാന്തിയിരുന്നു. ഈ ക്ഷതങ്ങള്‍ രണ്ട് പേരുടെ ശരീരത്തിലും കണ്ടെത്തിയിരുന്നു.
സൗമ്യ ബലാത്സംഗം ചെയ്യപ്പെട്ടു എന്നത് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്. സൗമ്യയുടെ ശരീരത്തില്‍ നിന്ന് ഗോവിന്ദച്ചാമിയുടെ ബീജം കണ്ടെത്തിയിരുന്നു.
ബലാത്സംഗത്തിന് ശേഷം മോഷണവും നടത്തിയാണ് ഗോവിന്ദച്ചാമി കടന്നുകളഞ്ഞത്. പിടികൂടുമ്പോള്‍ സൗമ്യയുടെ മൊബൈല്‍ ഫോണ്‍ ഗോവിന്ദച്ചാമിയുടെ കൈവശം ഉണ്ടായിരുന്നു.
ആക്രമണം പ്രതിരോധിക്കുമ്പോള്‍ സൗമ്യ ഗോവിന്ദച്ചാമിയെ ശക്തമായി മാന്തിയിരുന്നു. സൗമ്യയുടെ നഖത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയ രക്തവും തൊലിയും ഗോവിന്ദച്ചാമിയുടേത് തന്നെ ആണെന്ന് ഡിഎന്‍എ പരിശോധനവഴി തെളിയിക്കപ്പെട്ടിട്ടുണ്ട്.
സൗമ്യ മരിച്ചത് തീവണ്ടിയില്‍ നിന്ന് വീണതുകൊണ്ടല്ല എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്. ബലാത്സംഗവും ആക്രമണവും ആണ് മരണകാരണം എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
Leave a Reply