Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:23 am

Menu

Published on December 9, 2013 at 10:18 am

ഇന്ത്യക്ക് 134 റണ്‍സ് തോല്‍വി; ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

south-africa-crush-india-clinch-series

ഡര്‍ബന്‍ :ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക്‌ തോല്‍വി.ഇന്ത്യക്കെതിരെ 134 റണ്‍സിന്‍െറ കൂറ്റന്‍ ജയം നേടി ഏകദിന പരമ്പര സ്വന്തമാക്കിക്കൊണ്ടായിരുന്നു ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മണ്ടേലയോട് ചരിത്രപരമായ കടമ നിറവേറ്റിയത്.മൂന്നു മത്സര പരമ്പര ഇതോടെ ആഫ്രിക്കക്കാര്‍ 2-0ന് സ്വന്തമാക്കി.തുടര്‍ച്ചയായി രണ്ടാം സെഞ്ച്വറി (106) നേടിയ ഓപണര്‍ ക്വിന്‍ന്‍േറാന്‍ ഡികോക്കും ഒപ്പത്തിനൊപ്പം നിന്ന ഹാഷിം ആംലയും (100) അടിത്തറയിട്ട ഇന്നിങ്സില്‍ 280 റണ്‍സ് പടുത്തുയര്‍ത്തിയ ആതിഥേയര്‍ക്കെതിരെ മറുപടി ബാറ്റിങ്ങില്‍ 35.1 ഓവറില്‍ 146 റണ്‍സില്‍ സന്ദര്‍ശകരുടെ വെല്ലുവിളി അവസാനിച്ചു.റണ്ണെടുക്കും മുമ്പേ ശിഖര്‍ ധവാനെ (0) മടക്കി ഡെയില്‍ സ്റ്റെയിനാണ് ഇന്ത്യയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്.വിരാട് കോഹ്്ലിയും (0) യുവരാജിന് പകരം ആദ്യഇലവനിലത്തെിയ രഹാനെയും (8) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച രോഹിത് ശര്‍മയും (19) വീണതോടെ ഇന്ത്യയുടെ വിധി ഏതാണ്ട് നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിരുന്നു.മധ്യനിരയില്‍ സുരേഷ് റെയ്നയുടെ (36) ചെറുത്തുനില്‍പും കാര്യമായ ഫലം ചെയ്തില്ല. ദക്ഷിണാഫ്രിക്കക്കുവേണ്ടി ടോട്സോബേ നാലും സ്റ്റെയിന്‍ മൂന്നും വിക്കറ്റ് നേടി.ഡികോക്കാണ് കളിയിലെ കേമന്‍.49 ഓവര്‍ ആയി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയിട്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.ഡികോക്കും ആംലയും ചേര്‍ന്നുള്ള ഓപണിങ് കൂട്ടുകെട്ട് അവസരം മുതലെടുത്ത് ആഞ്ഞുവീശിയതോടെ പൊതുവെ ദുര്‍ബലമായ ഇന്ത്യയുടെ ബൗളിങ് കടുത്ത സമ്മര്‍ദത്തിലായി. ഒന്നാം വിക്കറ്റില്‍ 194 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യത്തെ 36ാം ഓവറിലെ ആദ്യപന്തിലാണ് പിരിക്കാനായത്.ഡിവില്യേഴ്സിനെ (3) ജദേജ മടക്കിയതിനു പിന്നാലെ സെഞ്ച്വറി തികച്ച ആംലയും വീണു.
സ്കോര്‍ ബോര്‍ഡ്
ദക്ഷിണാഫ്രിക്ക:ഡികോക് സി രോഹിത് ശര്‍മ ബി അശ്വിന്‍ 106,ആംല സി ധോണി ബി മുഹമ്മദ് ഷമി 100, ഡിവില്യേഴ്സ് സ്റ്റമ്പ്ഡ് ധോണി ബി ജദേജ 3,ഡുമിനി റണ്ണൗട്ട് 26,മില്ലര്‍ എല്‍.ബി.ഡബ്ള്യൂ ബി മുഹമ്മദ് ഷമി 10,കാലിസ് ബി മുഹമ്മദ് ഷമി 10,മാക്ലാറന്‍ നോട്ടൗട്ട് 12,ഫിലാണ്ടര്‍ നോട്ടൗട്ട് 14.എക്സ്ട്രാസ് 9.ആകെ 280\6 (49ഓവര്‍). വിക്കറ്റ് വീഴ്ച-1-194, 2-199,3-233,4-234,5-249,6-255.ബൗളിങ്-ഉമേഷ് 6-0-45-0,ഷമി 8-0-48-3, ഇശാന്ത് 7-0-38-0,അശ്വിന്‍ 9-0-48-1,റെയ്ന 6-0-32-0,കോഹ്ലി 3-0-17-0,ജദേജ 10-0-49-1
ഇന്ത്യ-രോഹിത് ശര്‍മ സി ആംല ബി ടോട്സോബേ 19,ധവാന്‍ സി ഡുമിനി ബി സ്റ്റെയിന്‍ 0,കോഹ്ലി സി ഡികോക് ബി ടോട്സോബേ 0,രഹനെ സി ഡികോക് ബി മോര്‍കല്‍ 8,റെയ്ന സി മില്ലര്‍ ബി മോര്‍കല്‍ 36,ധോണി സി ഡികോക് ബി ഫിലാണ്ടര്‍ 19,അശ്വിന്‍ ഡികോക് ബി സ്റ്റെയിന്‍ 15,ജദേജ സി ഡിവില്യേഴ്സ് ബി ടോട്സോബേ 26,ഉമേഷ് യാദവ് ബി സ്റ്റെയിന്‍ 1,മുഹമ്മദ് ഷമി ബി ടോട്സോബേ 8,ഇശാന്ത് ശര്‍മ നോട്ടൗട്ട് 0.എക്സ്ട്രാസ് 14.ആകെ 35.1 ഓവറില്‍ 146. വിക്കറ്റ് വീഴ്ച-1-10, 2-16, 3-29,4-34, 5-74,6-95, 7-133,8-145,9-146,10-146. ബൗളിങ്-സ്റ്റെയിന്‍ 7-1-17-3, ടോട്സോബേ 7.1-0-25-4,മോര്‍കല്‍ 6-0-34-2,ഫിലാണ്ടര്‍ 6-1-20-1, ഡുമിനി 5-0-20-0,മാക്ലാറന്‍ 4-0-25-1

Loading...

Leave a Reply

Your email address will not be published.

More News