Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:20 am

Menu

Published on December 6, 2013 at 10:21 am

ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 141 റണ്‍സ് തോല്‍വി

south-africa-thrash-india-by-141-runs-in-the-1st-odi

ജൊഹാനസ്‌ബര്‍ഗ്‌:ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 141 റണ്‍സിന്‍െറ വന്‍പരാജയം.358 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിംഗ്‌സ് 217 റണ്‍സില്‍ അവസാനിച്ചു.ജൊഹാനസ്‌ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തിലെ റണ്ണൊഴുകും പിച്ചില്‍ ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ചുറിയും നായകന്‍ എ.ബി.ഡിവിലിയേഴ്‌സിന്റെയും ഓള്‍റൗണ്ടര്‍ ജീന്‍ പോള്‍ ഡുമിനിയുടെയും വെടിക്കെട്ട്‌ അര്‍ധ സെഞ്ചുറികളുമാണ്‌ ദക്ഷിണാഫ്രിക്കക്ക്‌ കൂറ്റന്‍ ലീഡ്‌ നല്‍കിയത്‌.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്‌ ആഫ്രിക്കന്‍ പേസിനുമുന്നില്‍ പകച്ചു നില്‍ക്കാനായിരുന്നു വിധി.ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ പേസര്‍മാര്‍ക്കുള്ള ആനുകൂല്യം മുതലെടുക്കാനാണ് ടോസ് നേടിയിട്ടും ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തത്.എന്നാല്‍,കരുത്തുറ്റ ബാറ്റിങ് പ്രകടനത്തിലൂടെ കഴിഞ്ഞ 16 മത്സരങ്ങളിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടി.ഓപ്പണിങ്ങില്‍ ക്ഷമയോടെയാണ് അവര്‍ ബാറ്റ് വീശിയതെങ്കില്‍ പിന്നീടത് കൊടുങ്കാറ്റായി മാറി.40 ഓവറില്‍ മൂന്നിന് 223 എന്ന നിലയിലായിരുന്ന ആതിഥേയര്‍ അവസാന 10 ഓവറില്‍ 135 റണ്‍സ് അടിച്ചുകൂട്ടി.മൂന്ന് വിക്കറ്റെടുത്ത ഷാമിക്കുമാത്രമാണ് ഇന്ത്യന്‍ നിരയില്‍ നിരാശയൊഴിവാക്കാനായത്.
കാലിസുള്‍പ്പെടെ ആറ് പേസ് ബൗളര്‍മാരെ അണിനിരത്തിയ ആതിഥേയര്‍ക്കെതിരെ ഇന്ത്യ തുടക്കത്തിലേ പതറി.ഡെയ്ല്‍ സ്റ്റെയ്‌നിന്റെ പന്തുകള്‍ നേരിടുന്നതിലാണ് ഇന്ത്യക്കാര്‍ കഷ്ടപ്പെട്ടത്.ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ ധോനിയും (65),വിരാട് കോലിയും (31),രവീന്ദ്ര ജഡേജയും (29) മാത്രമാണ് അല്‍പമെങ്കിലും ചെറുത്ത് നില്‍പ്പ് പ്രകടിപ്പിച്ചത്.എട്ടോവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്‌റ്റെയ്‌നാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്.

Loading...

Leave a Reply

Your email address will not be published.

More News