Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: വാഹനാപകടത്തില്‍ യാത്രക്കാരിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പ്രശസ്ത നടി ഒളിവിൽ പോയി. കന്നടനടി പൂജാ ഗാന്ധിയാണ് അപകട ശേഷം ഒളിവിൽ പോയത്. തെക്കന്‍ ബംഗളൂരുവിലെ ജയാനഗറിൽ വെച്ചായിരുന്നു അപകടം. പൂജയുടെ കാർ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അമ്പതുകാരിയായ വർഷയെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റ വർഷയെ പൂജ ആശുപത്രിയിലെത്തിച്ചു. അതിനു ശേഷം നടി അവിടെ നിന്നും മുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വര്‍ഷ ഇപ്പോൾ ഐസിയുവിലാണുള്ളത്. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഒളിവിൽ പോയ പൂജയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വെച്ച നിലയിലായിരുന്നു. സംഭവത്തെ തുടർന്ന് നടിക്കെതിരെ പോലീസ് കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply