Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൃഷ്ണ വിഗ്രഹം വീട്ടില്‍ വയ്ക്കുന്നതു സാധാരണ കാഴ്ചയാണ്. മിക്കവാറും ഹൈന്ദവ ഭവനങ്ങളില്‍ ഉണ്ടാകുന്ന ദൈവ വിഗ്രഹങ്ങളില്‍ സാധാരണ കാഴ്ചയാണ് കൃഷ്ണ വിഗ്രഹം. ഭക്തി മാത്രമല്ല, പൊസറ്റീവ് ഊര്‍ജം കൂടി ലഭിയ്ക്കുമെന്നതാണ് ഇതിന്റെ ഫലം.
പല രൂപത്തിലും ഭാവത്തിലുമെല്ലാം കൃഷ്ണ വിഗ്രഹം വയ്ക്കുന്നതു സാധാരണയാണ്. പല രൂപത്തിലും ഭാവത്തിലും കൃഷ്ണ വിഗ്രഹം ലഭിയ്ക്കുകയും ചെയ്യും. കൃഷ്ണന്റെ ചില രൂപത്തിലെ വിഗ്രഹങ്ങള്‍ വീട്ടില്‍ വയ്ക്കുന്നത് ഗുണങ്ങള്‍ നല്‍കും.
വെണ്ണക്കണ്ണന്‍
വെണ്ണക്കണ്ണന്‍ ഏറെ പ്രചാരം നേടിയ കൃഷ്ണ വിഗ്രഹമാണ്. ഇത് സന്താന സൗഭാഗ്യത്തിന് നല്ലതാണെന്നു വേണം, പറയുവാന്‍. വെണ്ണക്കണ്ണന്‍ ഏറെ പ്രചാരം നേടിയ കൃഷ്ണ വിഗ്രഹമാണ്. ഇത് സന്താന സൗഭാഗ്യത്തിന് നല്ലതാണെന്നു വേണം, പറയുവാന്‍. ഇതു പോലെ ആലിലക്കണ്ണന്റെ വിഗ്രഹമോ രൂപമോ വീട്ടില്‍ വൈക്കുന്നത് കുട്ടികളുടെ ഉയര്‍ച്ചയ്ക്കു ഗുണം നല്‍കുന്ന ഒന്നാണെന്നു വേണം, പറയുവാന്‍.
പശുവിന്റെ പാല്‍
പാലും വെണ്ണയുമായി ബന്ധപ്പെട്ടതാണ് മിക്കവാറും കൃഷ്ണ വിഗ്രഹങ്ങള്‍. പശുവിന്റെ പാല്‍ കുടിയ്ക്കുന്ന കൃഷ്ണ വിഗ്രഹമുണ്ട്. വീട്ടിലെ കുട്ടികളുടെ ആരോഗ്യത്തിന് ഇത്തരം ചിത്രമോ വിഗ്രഹമോ വയ്ക്കുന്നതു നല്ലതാണെന്നാണ് വിശ്വാസം. പ്രത്യേകിച്ചും അസുഖങ്ങള്‍ അലട്ടുന്ന കുട്ടികളാണെങ്കില്‍.
രാധയും കൃഷ്ണനുമായുള്ള വിഗ്രഹവും
രാധയും കൃഷ്ണനുമായുള്ള വിഗ്രഹവും ലഭ്യമാണ്. ഇതു വയ്ക്കുന്നത് ദാമ്പത്യ സൗഖ്യത്തിനു ഗുണകരമാണ്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഈ രൂപം ഏറെ ഗുണം നല്‍കും. പഠന സംബന്ധമായ കാര്യങ്ങള്‍ക്കും അറിവിനുമെല്ലാം കൃഷ്ണന്റെ പാര്‍ത്ഥസാരഥീ രൂപം,.അതായത് അര്‍ജുനന് ഗീതോപദേശം, കൊടുക്കുന്ന രൂപം ഗുണം നല്‍കും.
ശത്രുദോഷത്തിന്
ശത്രുദോഷം നീക്കാനും സര്‍പ്പദോഷങ്ങള്‍ അകറ്റാനും കാളിയ മര്‍ദ്ദനമാടുന്ന കൃഷ്ണരൂപം വീട്ടിലോ പൂജാമുറിയിലോ സൂക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്. ഗുരുവായൂരപ്പ വിഗ്രഹവും ലക്ഷ്മീനാരായണ രൂപവും സര്‍വൈശ്വര്യദായകമാണെന്നു വേണം, പറയുവാന്‍. മയില്‍പ്പീലി പൂജാമുറിയില്‍ കൃഷ്ണവിഗ്രഹത്തോടൊപ്പം വയ്ക്കുന്നത് സന്തോഷം കൊണ്ടുവരും.
പശു
പശു 33 കോടി ദേവതകളെ പ്രതിനിധാനം ചെയ്യുന്നുവെന്നു പറയാം. പശുവോടു കൂടിയുളള കൃഷ്ണവിഗ്രഹമോ വിഗ്രഹത്തിനു സമീപത്തായി പശുവിന്റെ രൂപമോ വയ്ക്കാം. കൃഷ്ണനാമം അടയാളപ്പെടുത്തിയ വൈജയന്തീ മാല വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും നല്ലതാണെന്നു വേണം, പറയുവാന്‍. കല്‍ക്കണ്ടം കൃഷ്ണ വിഗ്രഹത്തിനു സമീപം ഒരു ടിന്നില്‍ അടച്ചു സൂക്ഷിയ്്ക്കുന്നതും ഏറെ ഗുണം നല്‍കും.
വെണ്ണക്കണ്ണന്‍
വെണ്ണക്കണ്ണന്‍ ഏറെ പ്രചാരം നേടിയ കൃഷ്ണ വിഗ്രഹമാണ്. ഇത് സന്താന സൗഭാഗ്യത്തിന് നല്ലതാണെന്നു വേണം, പറയുവാന്‍. ഇതു പോലെ ആലിലക്കണ്ണന്റെ വിഗ്രഹമോ രൂപമോ വീട്ടില്‍ വൈക്കുന്നത് കുട്ടികളുടെ ഉയര്‍ച്ചയ്ക്കു ഗുണം നല്‍കുന്ന ഒന്നാണെന്നു വേണം, പറയുവാന്‍. രുഗ്മിണീ സ്വയംവരം വിവാഹ ഭാഗ്യം നല്‍കുവാന്‍ ഏറെ നല്ലതാണ്. ഓടക്കുഴല്‍ കൃഷ്ണനെ വയ്ക്കുന്നത് വീട്ടില്‍ സന്തോഷമുണ്ടാകാന്‍ ഏറെ നല്ലതാണ്.
Leave a Reply